വനിതാ ടെന്നീസ് സൂപ്പ‌ർ താരത്തിന്‍റെ കാമുകൻ മരിച്ച നിലയില്‍

വനിതാ ടെന്നീസ് റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരിയായ അര്യാന സബലെങ്കയുടെ കാമുകന്‍ കോണ്‍സ്റ്റാന്റീൻ കോള്‍സോവാണ് ആത്മഹത്യ ചെയ്തത്.

Aryna Sabalenka's boy friend of Konstantin Koltsov commits suicide

മിയാമി: ബെലാറസ് ടെന്നീസ് താരം അര്യാന സബലെങ്കയുടെ കാമുകനും നാഷണല്‍ ഐസ് ഹോക്കി താരവുമായ കോണ്‍സ്റ്റാന്റീൻ കോള്‍സോവിനെ(42) കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. രണ്ട് തവണ ഗ്രാന്‍സ്ലാം കിരീടം നേടിയിട്ടുള്ള സബലെങ്ക മയാമി ഓപ്പണില്‍ കളിക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് കാമുകന്‍ ആത്മഹത്യ ചെയ്തത്.

യുഎസിലെ മയാമിലിയുള്ള സെന്‍റ് റെജിസ് ബാല്‍ ഹാര്‍ബര്‍ റിസോര്‍ട്ടിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടിയാണ് കോള്‍സോവ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യ തന്നെയാന്നാണ് പൊലിസിന്‍റെ പ്രാഥമിക  നിഗമനമെങ്കിലും മരണകാരണം അറിവായിട്ടില്ല. സംഭവത്തില്‍ സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

ജംഷെഡ്‌പൂര്‍ എഫ് സിയുടെ ആന മണ്ടത്തരം; സമനിലയായ മത്സരത്തില്‍ മുംബൈയെ വിജയികളായി പ്രഖ്യാപിച്ച് ഐഎസ്എല്‍

ബെലാറസ് ഹോക്കി ഫെഡറേഷനും കോള്‍സോവിന്‍റെ മരണവാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ബെലാറസിലെ ദേശീയ ഹോക്കി ലീഗില്‍ പീറ്റ്സ്ബെര്‍ഗ് പെന്‍ഗ്വിൻസിന്‍റെ താരമായിരുന്നു കോള്‍സോവ്. 2002, 2010 ശൈത്യകാല ഒളിംപിക്സിലും ബെലാറസിനായി കളിച്ചിട്ടുണ്ട്. 2016ല്‍ വിരമിച്ച കോള്‍സോവ് പിന്നീട് റഷ്യയിലെ കോണ്ടിനെന്‍റല്‍ ഹോക്കി ലീഗില്‍ അസിസ്റ്റന്‍റ് കോച്ചായി പ്രവര്‍ത്തിക്കുകയായിരുന്നു.

Aryna Sabalenka's boy friend of Konstantin Koltsov commits suicide2020ല്‍ ആദ്യ ഭാര്യ ജൂലിയയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയശേഷമാണ് കോള്‍സോവ് സബലെങ്കയുമായി പ്രണത്തിലായത്. ആദ്യ ഭാര്യയില്‍ കോള്‍സോവിന് മൂന്ന് മക്കളുണ്ട്. സബലെങ്കയുടെ പിതാവ് സെര്‍ജിയും ഐസ് ഹോക്കി താരമായിരുന്നു. 2019ല്‍ 43-ാം വയസിലാണ് സെര്‍ജി മരിച്ചത്.

വന്നല്ലോ നമ്മുടെ പുഷ്പരാജ്, ഡൽഹി ടീമിനൊപ്പം ചേർന്ന ഡേവിഡ് വാർണർക്ക് 'പുഷ്പ' സ്റ്റൈലിൽ സ്വീകരണമൊരുക്കി ടീം

2023ല്‍ ആദ്യമായി ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയ സബലെങ്ക ഈ വര്‍ഷം ജനുവരിയിലും ഈ നേട്ടം ആവര്‍ത്തിച്ചിരുന്നു. വനിതകളുടെ ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ സബലെങ്ക. വ്യാഴാഴ്ച മയാമി ഓപ്പണില്‍ മത്സരിക്കുന്ന സബലെങ്കയ്ക്ക് ആദ്യ റൗണ്ടില്‍ ബൈ ലഭിച്ചിരുന്നു. രണ്ടാം റൗണ്ടില്‍ സ്പെയിനിന്‍റെ പൗള ബഡോസയെയാണ് സബലെങ്കക്ക് നേരിടാനുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

Latest Videos
Follow Us:
Download App:
  • android
  • ios