നീരജ് ചോപ്രയ്‌ക്ക് പ്രതിരോധ സേനയുടെ ആദരം; ആര്‍മി സ്റ്റേഡിയത്തിന് പേര് നൽകും
തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് സ്റ്റേഡിയത്തിന് നീരജ് ചോപ്രയുടെ പേര് നൽകുക
പുണെ: ടോക്കിയോ ഒളിംപിക്‌സിലെ സ്വർണ മെഡൽ ജേതാവായ നീരജ് ചോപ്രയ്‌ക്ക് ഇന്ത്യൻ പ്രതിരോധ സേനയുടെ ആദരം. പുണെയിലെ ആർമി സ്‌പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് സ്റ്റേഡിയത്തിന് നീരജ് ചോപ്രയുടെ പേര് നൽകും. തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് സ്റ്റേഡിയത്തിന് നീരജ് ചോപ്രയുടെ പേര് നൽകുക. ചടങ്ങിൽ ടോക്കിയോ ഒളിംപിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ ആർമിയിലെ പതിനാറ് താരങ്ങളെ ആദരിക്കും.
ഇരുപത്തിമൂന്നുകാരനായ നീരജ് ചോപ്ര കരസേനയിൽ സുബേദാറാണ്. 2106ലാണ് നീരജ് സ്‌പോർട്സ് ക്വാട്ടയിൽ സൈന്യത്തിൽ ചേർന്നത്.
ഒളിംപിക്‌സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യയുടെ ആദ്യ മെഡലാണ് ജാവലിനില്‍ നീരജ് ചോപ്ര സ്വര്‍ണത്തിലൂടെ സ്വന്തമാക്കിയത്. ടോക്കിയോയില്‍ 87.58 ദൂരം താണ്ടിയാണ് ചോപ്രയുടെ സ്വര്‍ണ നേട്ടം. 2008ലെ ബീജിംഗ് ഒളിംപിക്‌സില്‍ ഷൂട്ടിംഗില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയ ശേഷം ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടവുമാണിത്.
ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമതെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് സ്ഥാനം നിലനിര്‍ത്തി. മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററെ താണ്ടിയുള്ളുവെങ്കിലും അവസാന റൗണ്ടിലേക്ക് ഒന്നാമനായി തന്നെ നീരജ് യോഗ്യത നേടി. അവസാന മൂന്ന് റൗണ്ടിലെ നീരജിന്‍റെ നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങള്‍ ഫൗളായെങ്കിലും പിന്നീടാരും നീരജിനെ വെല്ലുന്ന ത്രോ പുറത്തെടുത്തില്ല.
വിജയം തലയ്ക്കു പിടിക്കരുത്, പരാജയം മനസില്‍വെക്കരുത്; നീരജ് ചോപ്രയോട് പ്രധാനമന്ത്രി
ഒളിമ്പ്യൻ നീരജ് ചോപ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona