'ഒളിംപിക്‌സ് ബ്രേക്ക് ഡാന്‍സില്‍ ഇന്ത്യ തിളങ്ങും'; ആവേശത്തോടെ ആരിഫ് ചൗധരി
ബ്രേക്ക് ഡാന്‍സ് ഒളിംപിക്‌സ് ഇനമായതിന്‍റെ ആവേശത്തില്‍ ഇന്ത്യന്‍ താരങ്ങളും. സര്‍ക്കാര്‍ പിന്തുണ പ്രതീക്ഷിക്കുന്നതായി ഇന്ത്യയുടെ ഒളിംപിക് പ്രതീക്ഷയായ ആരിഫ് ചൗധരി.
മുംബൈ: 2024 പാരീസ് ഒളിംപിക്‌സിലെ മത്സരയിനമായി ബ്രേക്ക് ഡാൻസിനെ ഉൾപ്പെടുത്തിയ വാർത്ത കഴിഞ്ഞ ആഴ്ചയാണ് എത്തിയത്. ഇന്ത്യയിലെ ബീ ബോയിംഗ് താരങ്ങളും ഏറെ ആവശത്തോടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. സര്‍ക്കാരില്‍ നിന്നടക്കം കാര്യമായ പരിഗണന ഇനിയെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യയുടെ ഒളിംപിക്‌സ് പ്രതീക്ഷയായ ആരിഫ് ചൗധരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
'ബ്രേക്ക് ഡാൻസ് ബ്രേക്ക് ഡാൻസ് ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം ഇന്ത്യയിൽ വലിയമാറ്റങ്ങൾ വരുത്തും. ഈ തീരുമാനം ഈ നൃത്ത മത്സരത്തിനോടുള്ള നീതിയാണ്. അത്രത്തോളം അധ്വാനമുണ്ട് മികവ് നേടാൻ. ഒരുപാട് ചെലവ് വരുന്ന മത്സരമാണിത്. പലപ്പോഴും തെരുവിൽ നൃത്തം ചെയ്യുന്നവരാണെന്ന നിലയിലാണ് ഞങ്ങളെ പരിഗണിക്കുന്നത്. പുതിയ തീരുമാനം മാറ്റമുണ്ടാക്കിയേക്കും.
ഇന്ത്യ ഈ നൃത്തമത്സര രംഗത്തേക്ക് എത്തുന്നത് വളരെ വൈകിയാണ്. എന്നാൽ ഇന്ത്യയിൽ ഈ കായിക മേഖലയുടെ വളർച്ച വളരെ വേഗത്തിലാണ്. അടുത്ത വർഷങ്ങളിൽ തന്നെ ലോകത്തെ തന്നെ ഏറ്റവും മികച്ച താരങ്ങളുള്ള രാജ്യമാകാൻ നമുക്കാവും. ആഴത്തിൽ പരിശോധിച്ചാൽ ബീ ബോയിംഗിന് തുടർച്ചയായി മാറ്റങ്ങൾ സംഭവിക്കുന്നതായി കാണാം. കുങ്ഫു പോലുള്ള ആയോധന കലയുടെ സ്വാധീനം പോലും വന്നു. ബിബോയിംഗിന്‍റെ സ്വാധീനം ജിംനാസ്റ്റിക്സിൽ കാണാം. അതുകൊണ്ട് യാഥാസ്ഥിക മനോഭാവം വേണ്ട. കായിക ഇനമായി ഒളിംപിക്‌സിൽ വരുന്നത് ഗുണമേ ചെയ്യൂ.
പാരീസ് ഒളിംപിക്‌സിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്താന്‍ ആവശ്യത്തിന് സമയമുണ്ട്. ഇന്ത്യയ്‌ക്ക് ലോകവേദിയിൽ തിളങ്ങാനാകും. ഇന്ത്യ കരുത്തർ തന്നെയാവും. ജപ്പാനും കരുത്തർ തന്നെ'യെന്നും റെഡ് ബുൾ ബിസി വൺ ചാമ്പ്യൻഷിപ്പിൽ മൂന്ന് തവണ ചാമ്പ്യനായിട്ടുള്ള ആരിഫ് ചൗധരി പറഞ്ഞു.
കാണാം വീഡിയോ
ഐഎസ്എല്ലില്‍ ഇന്ന് ഗോവ-ചെന്നൈയിന്‍ പോരാട്ടം; നാളെ ബ്ലാസ്റ്റേഴ്‌സിന് അങ്കം