അമ്പെയ്ത്തിന് മാത്രമായുള്ള കേരളത്തിലെ ഏക പരിശീലന കേന്ദ്രം കാടുകയറി നശിക്കുന്നു
10 വർഷം മുമ്പാണ് അമ്പെയ്ത്തിന് മാത്രമായുള്ള കേരളത്തിലെ ഏക പരിശീലന കേന്ദ്രം വയനാട്ടിലെ പുൽപ്പള്ളിയിൽ തുടങ്ങിയത്.
കല്‍പ്പറ്റ: അമ്പെയ്ത്തിന് മാത്രമായുള്ള കേരളത്തിലെ ഏക പരിശീലന കേന്ദ്രം കാടുകയറി നശിക്കുന്നു. അന്താരാഷ്ട്ര നിലവാരം ലക്ഷ്യമിട്ട് വയനാട്ടിലെ പുൽപ്പള്ളിയിൽ തുടങ്ങിയ കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്ന പരാതി ശക്തമാണ്. വർഷം തോറും 30 പേർക്ക് മാത്രമാണ് ഇവിടെ പരിശീലനത്തിന് അവസരമുള്ളതും.
10 വർഷം മുമ്പാണ് അമ്പെയ്ത്തിന് മാത്രമായുള്ള കേരളത്തിലെ ഏക പരിശീലന കേന്ദ്രം വയനാട്ടിലെ പുൽപ്പള്ളിയിൽ തുടങ്ങിയത്. അന്താരാഷ്ട്ര നിലവാരം വാഗ്ദ്ധാനം ചെയ്താണ് സ്പോർട്സ് കൗൺസിൽ പരിശീലന കേന്ദ്രം തുടങ്ങിയത്.അന്താരാഷ്ട്ര നിലവാരം അനുസരിച്ചുള്ള നീളം പരിശീലന ഗ്രൗണ്ടിനില്ലെന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ പറയുന്നു.
പരിശീലന കേന്ദ്രത്തിന് നിലവാരമില്ലെന്ന് പാരമ്പര്യമായി അമ്പെയ്ത്ത് പരിശീലിക്കുന്ന കുറിച്യർ വിഭാഗവും വ്യക്തമാക്കി. പരിശീലന കേന്ദ്രത്തിൽ കൂടുതൽ പദ്ധതികൾ ആലോചിച്ച് വരുകയാണെന്നും വൈകാതെ നടപ്പാക്കുമെന്നുമാണ് വയനാട് ജില്ലാ സ്പോർട്സ് കൗൺസിലിന്‍റെ വിശദീകരണം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.