ട്രെയിന്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടല്‍ പിന്നാലെ അമ്പെയ്ത്തില്‍ മിന്നും പ്രകടനം

ന്യൂ ദില്ലി ഡെറാഡൂണ്‍ ശതാബ്ദി എക്സ്പ്രസിലെ സി 5 ബോഗിയിലുണ്ടായ അഗ്നിബാധയില്‍ സംഘത്തിന്‍റെ അമ്പെയ്ത്ത് ഉപകരണങ്ങള്‍ നശിച്ചിരുന്നു. വെല്ലുവിളിയെ അതിജീവിച്ച് മൂന്ന് മെഡലുകളാണ്  രണ്ടംഗ സംഘം നേടിയത്. 

archers from madhya pradesh wins medals even after loosing all equipment in fire accidents in train

ഡെറാഡൂണ്‍: ട്രെയിന്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായ രക്ഷപ്പെടലിന് പിന്നാലെ അഭിമാനാര്‍ഹമായ നേട്ടവുമായി മധ്യപ്രദേശില്‍ നിന്നുള്ള അമ്പെയ്ത്ത് താരങ്ങള്‍. 41ാമത് ജൂനിയര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി ഡെറാഡൂണിലേക്ക് പുറപ്പെട്ട സംഘത്തിന്‍റെ അമ്പെയ്ത്ത് ഉപകരണങ്ങള്‍ ട്രെയിന്‍ യാത്രയ്ക്കിടെയുണ്ടായ അഗ്നിബാധയില്‍ നശിച്ചിരുന്നു. ന്യൂ ദില്ലി ഡെറാഡൂണ്‍ ശതാബ്ദി എക്സ്പ്രസിലെ സി 5 ബോഗിയിലുണ്ടായ അഗ്നിബാധയില്‍ സംഘത്തിന്‍റെ അമ്പെയ്ത്ത് ഉപകരണങ്ങള്‍ നശിച്ചിരുന്നു.

വെല്ലുവിളിയെ അതിജീവിച്ച് മൂന്ന് മെഡലുകളാണ് സംഘം നേടിയത്. സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സംഘത്തിന് മത്സരിക്കാനായി പുതിയ ഉപകരണങ്ങള്‍ നല്‍കുകയായിരുന്നു. രാത്രി മുഴുവന്‍ ഇരുന്ന് ശ്രമിച്ചാണ് താരങ്ങള്‍ പുതിയ ഉപകരണങ്ങളുമായി പഴകിയതെന്നാണ് സംഘത്തിന്‍റെ പരിശീലകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അമിത് കുമാറും ഒന്‍പതാം ക്ലാസുകാരിയായ സോണിയ താക്കൂറും മിന്നുന്ന പ്രകടനമാണ് മത്സരത്തില്‍ കാഴ്ച വച്ചത്. ഇവരുടെ വെള്ളിമെഡലിന് സ്വര്‍ണമെഡലിനേക്കാളും തിളക്കമുണ്ടെന്നാണ് പരിശീലകരുടെ പ്രതികരണം. സംഘത്തിന്റെ പ്രകടനം അഭിമാനാര്‍ഹമാണെന്നാണ് മധ്യപ്രദേശ് കായിക മന്ത്രി യശോദരാ രാജെ സിന്ധ്യയുടെ പ്രതികരണം. 

Latest Videos
Follow Us:
Download App:
  • android
  • ios