അര്‍ജന്റൈന്‍ ബാസ്‌ക്കറ്റ്‌ബോള്‍ താരത്തിന്റെ അവസാന മത്സരം; താരത്തെ മത്സരം നിര്‍ത്തിവച്ച് ആദരിച്ചു

രണ്ടേകാല്‍ പതിറ്റാണ്ടിന്റെ ഐതിഹാസിക കരിയറിനാണ് വിരാമമാകുന്നത്. അര്‍ജന്റീന ഓസ്‌ട്രേലിയ ക്വാര്‍ട്ടര്‍ മത്സരത്തിന് ഇടയിലാണ് എതിരാളികളും റഫറിയുമടക്കം സ്‌കോളയെ കൈകളടിച്ച് അഭിവാദ്യം ചെയ്തത്.

Applause for Argentina basketball veteran Luis Scola one of the unexpected highlights

ടോക്യോ: ഒളിംപിക്‌സില്‍ ബാസ്‌ക്കറ്റ്‌ബോള്‍ മത്സരം നിര്‍ത്തിവച്ച് താരത്തിന് ആദരം. വിരമിക്കല്‍ മത്സരം കളിക്കുന്ന അര്‍ജന്റീനയുടെ ഇതിഹാസ താരം ലൂയിസ് സ്‌കോളയെയാണ് കോര്‍ട്ടില്‍ ആദരിച്ചത്. രണ്ടേകാല്‍ പതിറ്റാണ്ടിന്റെ ഐതിഹാസിക കരിയറിനാണ് വിരാമമാകുന്നത്. അര്‍ജന്റീന ഓസ്‌ട്രേലിയ ക്വാര്‍ട്ടര്‍ മത്സരത്തിന് ഇടയിലാണ് എതിരാളികളും റഫറിയുമടക്കം സ്‌കോളയെ കൈകളടിച്ച് അഭിവാദ്യം ചെയ്തത്. ഇതോടെ താരം വികാരാധീനനായി.

1995 ലാണ് ലൂയിസ് സ്‌കോള തന്റെ ബാസ്‌ക്കറ്റ്‌ബോള്‍ കരിയര്‍ ആരംഭിക്കുന്നത്. പത്ത് അന്തര്‍ദേശീയ കിരീടങ്ങള്‍, ഏതന്‍സ് ഒളിംപിക്‌സില്‍ സ്വര്‍ണം. ബീജിംഗില്‍ വെങ്കലം. സമഗ്രവും സമ്പൂര്‍ണവുമാണ് സ്‌കോളയുടെ കരിയര്‍. 

രാജ്യത്തിനുവേണ്ടി ആകുന്നതെല്ലാം ചെയ്തതിന്റെ കൃതജ്ഞതയോടെയാണ് തന്റെ പടിയിറക്കമെന്ന് സ്‌കോള മത്സരശേഷം പ്രതികരിച്ചു. ലോകത്തിനും അര്‍ജന്റീനക്കും മാതൃകയാണ് സകോളയെന്നായിരുന്നു ഇതിഹാസതാരത്തിന് ഫുട്‌ബോള്‍ താരം ലിയോണല്‍ മെസിയും ആശംസ അറിയിച്ചിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios