ആദ്യ റൗണ്ടില്‍ തോറ്റെങ്കിലും അന്‍ഷു മാലിക്കിന് വീണ്ടും മെഡല്‍ പ്രതീക്ഷ; റെപ്പഷാഗെ റൗണ്ടില്‍ മത്സരിക്കും

ആദ്യ റൗണ്ടില്‍ മാലിക്കിനെ തോല്‍പ്പിച്ച് ബലാറസിന്റെ ഐറിന കുറഷിന ഫൈനലിലെത്തിയതോടെയാണ് താരത്തിന് റെപ്പഷാഗെ റൗണ്ടില്‍ വെങ്കലത്തിന് മത്സരത്തിന് അവസരം തെളിഞ്ഞത്.

Anshu Malik go another opportunity through repechage round

ടോക്യോ: ഇന്ത്യന്‍ ഗുസ്തി താരം അന്‍ഷു മാലിക്കിന് വീണ്ടും മെഡല്‍ പ്രതീക്ഷ. വനിതകളുടെ 57 കിലോ ഗ്രാം ഗുസ്തിയില്‍ താരത്തിന് റെപ്പഷാഗെ റൗണ്ട് മത്സരിക്കാം. ആദ്യ റൗണ്ടില്‍ മാലിക്കിനെ തോല്‍പ്പിച്ച് ബലാറസിന്റെ ഐറിന കുറഷിന ഫൈനലിലെത്തിയതോടെയാണ് താരത്തിന് റെപ്പഷാഗെ റൗണ്ടില്‍ വെങ്കലത്തിന് മത്സരത്തിന് അവസരം തെളിഞ്ഞത്.  8-2നായിരുന്നു ആദ്യ റൗണ്ടില്‍ ബലാറൂഷ്യന്‍ താരത്തിന്റെ ജയം.

ബള്‍ഗേറിയയുടെ എവെലിന നിക്കോളോവയാണ് റപ്പഷാഗെ റൗണ്ടില്‍ മാലിക്കിന്റെ എതിരാളി. രണ്ടാം റൗണ്ടിലാണ് കുറഷിന തോല്‍പ്പിച്ച നിക്കോളോവയെ തോല്‍പ്പിച്ചത്. ഈ മത്സരം ജയിച്ചാല്‍ റഷ്യന്‍ ഒളിംപിക് കമ്മിറ്റിയുെട വലേറിയ കൊബ്ലോവയുമായി മത്സരിക്കും. ഇതിലും ജയിക്കുകയാണെങ്കില്‍ മാലിക്കിന് വെങ്കലം ലഭിക്കും.

നേരത്തെ, പുരുഷന്‍മാരുടെ 57 കിലോ വിഭാഗംഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ രവി കുമാര്‍ ദഹിയ ഫൈനലിലെത്തി. സെമിയില്‍ കസാഖ് താരം സനായേവിനെ അവസാന നിമിഷങ്ങളിലെവമ്പന്‍ തിരിച്ചുവരവിനൊടുവില്‍ തോല്‍പിച്ചു. ടോക്യോ ഒളിംപിക്സില്‍ നാലാം മെഡലാണ് ഇതോടെ ഇന്ത്യ ഉറപ്പിച്ചത്. പുരുഷന്മാരുടെ 86 കിലോ ഗ്രാം വിഭാഗത്തില്‍ ദീപക് പൂനിയ സെമിയില്‍ പരാജയപ്പെട്ടു. താരത്തിന് വെങ്കലിത്തിനായി മത്സരിക്കും.

ഒളിംപിക്സ് ഗുസ്തി ഫൈനലിലെത്തുന്ന അഞ്ചാം ഇന്ത്യന്‍ താരമാണ് രവി കുമാര്‍ ദഹിയ. സുശീല്‍ കുമാറിന് ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ ഗുസ്തി താരം കൂടിയാണ്. രവി കുമാറിന്റെ ഫൈനല്‍ നാളെ ഉച്ചയ്ക്ക് ശേഷം നടക്കും.

Latest Videos
Follow Us:
Download App:
  • android
  • ios