വേള്‍ഡ് അത്‌ലറ്റിക്‌സ് കോണ്ടിനെന്റല്‍ ടൂറില്‍ മലയാളിതാരം ആന്‍സി സോജന് സ്വര്‍ണം; എല്‍ദോസിന് വെള്ളി
200 മീറ്ററില്‍ എസ് ധനലക്ഷ്മി അട്ടിമറി വിജയം നേടി. കസാഖിസ്ഥാന്റെ ഏഷ്യന്‍ ഗെയിംസ് ചാംപ്യന്‍ ഓള്‍ഗ സഫ്രോനവയെ പിന്നിലാക്കിയാണ് ധനലക്ഷ്മി സ്വര്‍ണത്തിലേക്ക് ഓടിയെത്തിയത്.
നൂര്‍ സുല്‍ത്താന്‍: കസാഖ്സ്ഥാനില്‍ നടന്ന വേള്‍ഡ് അത്‌ലറ്റിക്‌സ് കോണ്ടിനെന്റല്‍ ടൂറില്‍ മലയാളിതാരം ആന്‍സി സോജന് സ്വര്‍ണം. ട്രിപ്പിള്‍ ജംപില്‍ എല്‍ദോസ് പോള്‍ വെള്ളിമെഡല്‍ സ്വന്തമാക്കി. തന്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ 6.44 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ആന്‍സി സോജന് സ്വര്‍ണം സ്വന്തമാക്കിയത്. ആറ് അവസരത്തില്‍ ആന്‍സി രണ്ടുതവണ 6.44 മീറ്ററിലെത്തി.
200 മീറ്ററില്‍ എസ് ധനലക്ഷ്മി അട്ടിമറി വിജയം നേടി. കസാഖിസ്ഥാന്റെ ഏഷ്യന്‍ ഗെയിംസ് ചാംപ്യന്‍ ഓള്‍ഗ സഫ്രോനവയെ പിന്നിലാക്കിയാണ് ധനലക്ഷ്മി സ്വര്‍ണത്തിലേക്ക് ഓടിയെത്തിയത്. 22.89 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ധനലക്ഷ്മിയുടെ ഏറ്റവും മികച്ച സമയംകൂടിയാണിത്. ദേശീയ റെക്കോര്‍ഡിന് ഉടമയായ സരസ്വതി സാഹ, ഹിമ ദാസ് എന്നിവര്‍ക്ക് ശേഷം 200 മീറ്ററില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച സമയംകൂടിയാണിത്.
രോഹിത് ശര്‍മയുടെ കാര്യത്തില്‍ ഉറപ്പില്ല; മായങ്ക് അഗര്‍വാളിനെ ടീമിലേക്ക് തിരിച്ചുവിളിച്ചു
23.60 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ദ്യൂതി ചന്ദിനാണ് വെങ്കലം. ട്രിപ്പിള്‍ ജംപില്‍ മലയാളിതാരം എല്‍ദോസ് പോള്‍ 16.55 മീറ്റര്‍ ദൂരത്തോടെ രണ്ടാം സ്ഥാനത്തെത്തി. കാര്‍ത്തിക് ഉണ്ണികൃഷ്ണനാണ് വെങ്കലം. 16.15 മീറ്റര്‍. 800 മീറ്ററില്‍ ക്രിഷന്‍ കുമാര്‍ 1.49.80 സെക്കന്‍ഡില്‍ ഒന്നാമതായി ഓടിയെത്തി. മുഹമ്മദ് അനസും നോഹ നിര്‍മ്മല്‍ ടോമും ഉള്‍പ്പെട്ട മിക്‌സഡ് റിലേടീമും സ്വര്‍ണം നേടി.
'ക്ലബില്‍ തുടരുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം വേണം'; ഡെംബലേയക്ക് ബാഴ്‌സയുടെ അന്ത്യശാസനം