ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍; ലോക മൂന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ച് ലക്ഷ്യ സെന്‍ ക്വാര്‍ട്ടറില്‍
ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് തവണ(2109, 2021) ചാമ്പ്യനായിട്ടുളള താരമാണ് അന്‍റോണ്‍സന്‍. രാജ്യാന്തര ടൂര്‍ണമെന്‍റില്‍ ആദ്യാമായാണ് ലക്ഷ്യ സെന്‍ അന്‍റോണ്‍സെന്നിനെ നേരിട്ടത്. ക്വാര്‍ട്ടറില്‍ ഹോങ്കോംഗിന്‍റെ കാ ലോങ് ആങ്കസ് ചൈനയുടെ ലു ഗുവാങ് സു മത്സരത്തിലെ വിജയികളെയാണ് ലക്ഷ്യ സെന്‍ നേരിടുക.
ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍(All England Championship) പുരുഷ വിഭാഗത്തില്‍ വമ്പന്‍ അട്ടിമറിയുമായി ഇന്ത്യയുടെ ലക്ഷ്യ സെന്‍(Lakshya Sen) ക്വാര്‍ട്ടറിലെത്തി. പ്രീ ക്വാര്‍ട്ടറില്‍ ലോക മൂന്നാം നമ്പര്‍ താരം ഡെന്‍മാര്‍ക്കിന്‍റെ ആന്‍ഡേഴ്സ് അന്‍റോണ്‍സനെ നേരിട്ടുള്ള ഗെയിമുകളില്‍ വീഴ്ത്തിയാണ് ഇരുപതുകാരനായ ലക്ഷ്യ സെന്നിന്‍റെ മുന്നേറ്റം. സ്കോര്‍ 21-16, 21-18.
ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് തവണ(2109, 2021) ചാമ്പ്യനായിട്ടുളള താരമാണ് അന്‍റോണ്‍സന്‍. രാജ്യാന്തര ടൂര്‍ണമെന്‍റില്‍ ആദ്യാമായാണ് ലക്ഷ്യ സെന്‍ അന്‍റോണ്‍സെന്നിനെ നേരിട്ടത്. ക്വാര്‍ട്ടറില്‍ ഹോങ്കോംഗിന്‍റെ കാ ലോങ് ആങ്കസ് ചൈനയുടെ ലു ഗുവാങ് സു മത്സരത്തിലെ വിജയികളെയാണ് ലക്ഷ്യ സെന്‍ നേരിടുക.
കഴിഞ്ഞ ആഴ്ച നടന്ന ജര്‍മന്‍ ഓപ്പണില്‍ റാച്ച്നോക്ക് ഇന്താനണിനോട് നേരിട്ടുള്ള ഗെയിമുകളില്‍ തോറ്റ് പുറത്തായ ലക്ഷ്യ സെന്നിന്‍റെ ശക്തമായ തിരിച്ചുവരവായിരുന്നു യമഗൂച്ചിക്കെതിരെ കണ്ടത്. ആദ്യ ഗെയിമില്‍ 11-9ന് ലിഡെടുത്ത ലക്ഷ്യ സെന്‍ പിന്നീട് 13-9 ആയി ലീഡുയര്‍ത്തി. ഒടുവില്‍ 21-6ന് ഗെയിം സ്വന്തമാക്കി.
രണ്ടാം ഗെയിമില്‍ തുടക്കത്തിലെ 9-4ന് ലക്ഷ്യ മുന്നിലെത്തിയെങ്കിലും തിരിച്ചടിച്ച അന്‍റോണ്‍സെന്‍ തുടര്‍ച്ചയായി ആറ് പോയന്‍റുകള്‍ നേടി 14-14ല്‍ ഒപ്പം പിടിച്ചു. പിന്നീട് 16-16ലും ഒപ്പമെത്തിയെങ്കിലും 18-16ന്‍ളെ ലീഡെടുത്ത ലക്ഷ്യ സെന്‍ എതിരാളിക്ക് തിരിച്ചുവരവിന് അവസരം നല്‍കാതെ ഗെയിമും മത്സരവും സ്വന്തമാക്കി
നേരത്തെ വനിതാ വിഭാഗത്തില്‍ ലോക രണ്ടാം നമ്പര്‍ താരം ജപ്പാന്‍റെ അകാനെ യമഗൂച്ചിക്കെതിരെ മികച്ച പോരാട്ടം നടത്തിയശേഷം സൈന നെഹ്‌വാള്‍ കീഴടങ്ങിയിരുന്നു. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു മുന്‍ ലോക ഒന്നാം നമ്പറും ലണ്ടന്‍ ഒളിംപിക്സിലെ വെങ്കല മെഡല്‍ ജേതാവുമായ സൈന പൊരുതി വീണത്. സ്കോര്‍: 14-21 21-17 17-21.