കാര്‍ലോസ് അല്‍ക്കറാസിന് യുഎസ് ഓപ്പണ്‍; റാങ്കിംഗില്‍ ഒന്നാമതെത്തുന്ന പ്രായം കുറഞ്ഞ താരം
റാങ്കിംഗില്‍ ഒന്നാമതെത്തുന്ന പ്രായം കുറഞ്ഞ ആദ്യ താരമാണ് അല്‍ക്കറാസ്. 19 കാരനായ അല്‍ക്കറാസ് 3 മണിക്കൂറിനും 20 മിനിറ്റിനുമിടെ മത്സരം പൂര്‍ത്തിയാക്കി. തുടര്‍ച്ചയായി മൂന്ന് തവണ അഞ്ച് സെറ്റ് പോരാട്ടങ്ങള്‍ ജയിച്ചാണ് അല്‍ക്കറാസ് ഫൈനലില്‍ എത്തിയിരുന്നത്.
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ വിഭാഗം കിരീടം കാര്‍ലോസ് അല്‍ക്കറാസിന്. കാസ്പര്‍ റൂഡിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് അല്‍ക്കറാസ് കിരീടം നേടിയത്. ഇതോടെ എടിപി റാങ്കിംഗില്‍ ഒന്നാമതെത്താനും സ്പാനിഷ് താരത്തിന് സാധിച്ചു. വനിതാ വിഭാഗത്തില്‍ ഇഗ സ്വിയറ്റെക് കിരീടം നേടിയിരുന്നു. ഒന്‍സ് ജബൗറിനെ തോല്‍പ്പിച്ചാണ് സ്വിയറ്റെക് കിരീടം നേടിയത്.
റാങ്കിംഗില്‍ ഒന്നാമതെത്തുന്ന പ്രായം കുറഞ്ഞ ആദ്യ താരമാണ് അല്‍ക്കറാസ്. 19 കാരനായ അല്‍ക്കറാസ് 3 മണിക്കൂറിനും 20 മിനിറ്റിനുമിടെ മത്സരം പൂര്‍ത്തിയാക്കി. തുടര്‍ച്ചയായി മൂന്ന് തവണ അഞ്ച് സെറ്റ് പോരാട്ടങ്ങള്‍ ജയിച്ചാണ് അല്‍ക്കറാസ് ഫൈനലില്‍ എത്തിയിരുന്നത്. ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍സ്ലാം ജേതാവെന്ന റെക്കോര്‍ഡ് പങ്കിടാനും അല്‍ക്കറാസിനായി. ഇക്കാര്യത്തില്‍ റാഫേല്‍ നദാലിനും പീറ്റ് സാംപ്രസിനും ഒപ്പമാണ് അല്‍ക്കറാസ്. 2005ല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കിയിരുന്നു. 1990ല്‍ സാംപ്രസിന് യുഎസ് ഓപ്പണ്‍ നേടാനും സാധിച്ചു.
റൂഡിനെതിരെ ആദ്യ അല്‍ക്കറാസ് അനായാസം സ്വന്തമാക്കി. 6-4നായിരുന്നു ജയം. പ്രഞ്ച് ഓപ്പണ്‍ ഫൈനലിസ്റ്റായ റൂഡ് രണ്ടാം സെറ്റില്‍ തിരിച്ചടിച്ചു. 6-2നാണ് താരം സെറ്റ് കൈക്കലാക്കിയത്. മൂന്നാം സെറ്റില്‍ ഇരുവരും ഒപ്പത്തിനൊപ്പം. പിന്നാലെ അല്‍ക്കറാസ് ടൈബ്രേക്കില്‍ സെറ്റ് സ്വന്തമാക്കി. നാലാം സെറ്റ് ആധികാരികമായിട്ടാണ് അല്‍ക്കറാസ് നേടിയത്. സെറ്റ് 6-3ന് സ്വന്തമാക്കിയതോടെ യുഎസ് ഓപ്പണ്‍ സ്പാനിഷ് താരം സ്വന്തമാക്കി.
ടുണീഷ്യന്‍ താരത്തെ തോല്‍പ്പിച്ചാണ് വനിതകളില്‍ ഇഗ കിരീടം നേടിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇഗയുടെ ജയം. സ്‌കോര്‍ 6-2, 7-6. ഇത്തവണ ഫ്രഞ്ച് ഓപ്പണ്‍ കിരീടവും ഇഗയ്ക്കായിരുന്നു. ഇഗയുടെ മൂന്നാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. 2020ല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടവും ഇഗയ്ക്കായിരുന്നു. ഈ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമി ഫൈനലിലെത്താനും ഇഗയ്ക്ക് സാധിച്ചിരുന്നു.