നീരജിനൊപ്പം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി ചിരഞ്ജീവിയുടെ ജാവലിന്‍ ഏറ്

 ട്വിറ്ററില്‍ ഗബ്ബര്‍ എന്നയാളാണ് ആദ്യമായി ഈ വീഡിയോ ട്വീറ്റ് ചെയ്തത്. ഒപ്പം ഒരു കുറിപ്പുമുണ്ടായിരുന്നു, ജാവലിനിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം ചിരഞ്ജീവിയുടെ പേരിലാണെന്ന്.

After Neeraj Chopra's Gold in Tokyo Actor Chiranjeevis javelin throw in a film is going viral

ദില്ലി: ടോക്യോയില്‍ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര സ്വര്‍ണം എറിഞ്ഞിട്ട് ചരിത്രം തിരുത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായി മറ്റൊരു ജാവലിന്‍ ഏറ്. തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയുടെ ഇഡ്ഡാരു മിത്രുലു എന്ന ചിത്രത്തിലെ ജാവലിന്‍ ഏറാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

ചിത്രത്തിന്‍റെ തുടക്കത്തില്‍ ചിരഞ്ജീവി ബാസ്കറ്റ് ബോള്‍ ചാമ്പ്യനായി കോളജില്‍ കിരീടം നേടുന്നുണ്ട്. തുടര്‍ന്നു വരുന്ന പാട്ടിനിടയിലാണ് കോളജ് ഗ്രൗണ്ടില്‍ നിന്ന് ചിരഞ്ജീവി ഓടിവന്നെറിയുന്ന ജാവലിന്‍ ഗ്രൗണ്ടിന് പുറത്ത് സമ്മാനദാനത്തിനായി ഒരുക്കിയിരിക്കുന്ന മേശക്ക് ഒത്ത നടുക്ക് ട്രോഫിക്ക് സമീപമായി ചെന്ന് പതിക്കുന്നത്. ട്വിറ്ററില്‍ ഗബ്ബര്‍ എന്നയാളാണ് ആദ്യമായി ഈ വീഡിയോ ട്വീറ്റ് ചെയ്തത്. ഒപ്പം ഒരു കുറിപ്പുമുണ്ടായിരുന്നു, ജാവലിനിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം ചിരഞ്ജീവിയുടെ പേരിലാണെന്ന്.

നീരജ് ടോക്യോയില്‍ സ്വര്‍ണം നേടിയതിന് പിന്നാലെ ട്വീറ്ററില്‍ പങ്കുവെച്ച 24 സെക്കന്‍ഡുള്ള ഈ വീഡിയോ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. 1999ല്‍ ചിരഞ്ജീവി നായകനായി പുറത്തിറങ്ങിയ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രത്തിലെ ഒരു നൃത്തരംഗത്തില്‍ ബാസ്കറ്റ് ബോള്‍ താരമായും ചിരഞ്ജീവി തിളങ്ങുന്നുണ്ട്. കെ രാഗവേന്ദ്ര റാവുവാണ് സംവിധാനം ചെയ്തത്.

ടോക്യോയില്‍ ഒരു നൂറ്റാണ്ടിന്‍റെ കാത്തിരിപ്പിനൊടുവിലാണ് നീരജ് ചോപ്ര അത്‌ലറ്റിക്സിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ സമ്മാനിച്ചത്. ത്രോ ഫൈനലില്‍ 87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് സ്വര്‍ണം എറിഞ്ഞിട്ടത്.

Latest Videos
Follow Us:
Download App:
  • android
  • ios