ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ ഭരണഘടന ഭേദഗതിയെ പിന്തുണച്ച് അഭിനവ് ബിന്ദ്ര

നവംബർ 10 ന് പ്രാബല്യത്തിൽ വരുന്ന ഐഒഎയുടെ പുതിയ ഭരണഘടനയുടെ കരട് രൂപീകരണത്തിന് ശേഷം ഡിസംബർ 10 ന് ഐഒഎ തെരഞ്ഞെടുപ്പും നടക്കും. തുടര്‍ന്ന് പ്രസിഡന്‍റ്,  മുതിർന്ന വൈസ് പ്രസിഡന്‍റ്, രണ്ട് വൈസ് പ്രസിഡന്‍റുമാര്‍ രണ്ട് ജോയിന്റ് സെക്രട്ടറിമാർ, ആറ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ, അത്‌ലറ്റ്‌സ് കമ്മീഷൻ തിരഞ്ഞെടുത്ത രണ്ട് പ്രതിനിധികൾ എന്നിവര്‍ ഉള്‍പ്പെടുന്ന എക്സിക്യൂട്ടീവ് കൗൺസിൽ രൂപീകരണവും നടക്കും.

Abhinav Bindra supports the amendments of IOA constitution

ദില്ലി: ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) ഭരണഘടന ഭേദഗതി ചെയ്യാനുള്ള സുപ്രീം കോടതിയുടെ ഉത്തരവിനെ പിന്തുണച്ച്  ഒളിംപ്യന്‍ അഭിനവ് ബിന്ദ്ര. സെപ്റ്റംബറിൽ ലൊസാനിൽ നടന്ന ചർച്ചകളുടെയും കൂടിയാലോചനകളുടെയും ആത്മാവ്  ഉൾക്കൊണ്ട് ഐഒഎയുടെ ഭരണഘടന ഭേദഗതി ചെയ്ത ജസ്റ്റിസ് നാഗേശ്വര റാവുവിനെ അഭിനന്ദിക്കുന്നുവെന്നും അഭിനവ് ബിന്ദ്ര പ്രസ്താവനയില്‍ പറഞ്ഞു.

ഐ‌ഒ‌സി നിബന്ധനകള്‍ അനുസരിച്ചുള്ള അത്‌ലറ്റ് കമ്മീഷൻ രൂപീകരണം, കായിക താരങ്ങള്‍ക്ക് ഭരണപരമായ ചുമതലകള്‍ വഹിക്കാനുള്ള അവസരമൊരുക്കല്‍, പുതുക്കിയ അംഗത്വ ഘടന, ഉദ്യോഗസ്ഥരെ വ്യക്തമായ ചുമതലകള്‍ ഏല്‍പ്പിക്കല്‍, ദൈനംദിന പ്രവർത്തനങ്ങൾ പ്രൊഫഷണലൈസ് ചെയ്യാനായി സിഇഒയെ നിയമിക്കുക, തർക്ക പരിഹാര സംവിധാനം ഏര്‍പ്പെടുത്തല്‍, നേതൃത്വപരമായ പദിവകളിൽ കൂടുതൽ സ്ത്രീ പങ്കാളിത്തം എന്നിവയെല്ലാം ഇന്ത്യയിലെ ഒളിമ്പിക് പ്രസ്ഥാനത്തിന്  പുതിയ തുടക്കം നല്‍കുന്ന തീരുമാനങ്ങളാണെന്നും ബിന്ദ്ര പറഞ്ഞു.

ഒരു ഒളിമ്പ്യൻ എന്ന നിലയിലും നിലവിലെ അത്‌ലറ്റ് പ്രതിനിധി എന്ന നിലയിലും, ഭേദഗതികളേയും അവ നേടിയെടുക്കുന്നതിനുള്ള ഉചിതമായ കൂടിയാലോചനകളെയും പൂർണ്ണമായി പിന്തുണയ്ക്കുന്നു. അത്‌ലറ്റുകള്‍ക്ക് എല്ലായ്പ്പോഴും പ്രധാന പരിഗണന നല്‍കുന്നതില്‍ ഐഒസിയോടും ഒസിഎയോടും നന്ദി പറയുന്നുവെന്നും ബിന്ദ്ര പറഞ്ഞു.

കായികരംഗത്തെ പരിഷ്‌കാരങ്ങള്‍; രാജ്യാന്തര ഒളിംപി‌ക് കമ്മിറ്റിക്കുമുന്നില്‍ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ച് ബിന്ദ്ര

നവംബർ 10 ന് പ്രാബല്യത്തിൽ വരുന്ന ഐഒഎയുടെ പുതിയ ഭരണഘടനയുടെ കരട് രൂപീകരണത്തിന് ശേഷം ഡിസംബർ 10 ന് ഐഒഎ തെരഞ്ഞെടുപ്പും നടക്കും. തുടര്‍ന്ന് പ്രസിഡന്‍റ്,  മുതിർന്ന വൈസ് പ്രസിഡന്‍റ്, രണ്ട് വൈസ് പ്രസിഡന്‍റുമാര്‍ രണ്ട് ജോയിന്റ് സെക്രട്ടറിമാർ, ആറ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ, അത്‌ലറ്റ്‌സ് കമ്മീഷൻ തിരഞ്ഞെടുത്ത രണ്ട് പ്രതിനിധികൾ എന്നിവര്‍ ഉള്‍പ്പെടുന്ന എക്സിക്യൂട്ടീവ് കൗൺസിൽ രൂപീകരണവും നടക്കും.

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ഒളിംപിക്‌ വ്യക്തിഗത സ്വര്‍ണ മെഡല്‍ ജേതാവാണ് അഭിനവ് ബിന്ദ്ര. 2008ലെ ബീജിംഗ് ഒളിംപിക്‌സിൽ 10 മീറ്റർ എയർ റൈഫിൾസിൽ സ്വർണം നേടിയതോടെ ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യയുടെ സുവര്‍ണനേട്ടം അഭിനവ് ബിന്ദ്ര അടയാളപ്പെടുത്തുകയായിരുന്നു. ഇതിന് പുറമെ ലോക ചാമ്പ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ബിന്ദ്ര സ്വര്‍ണം നേടിയിട്ടുണ്ട്. അര്‍ജുന, മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന, പദ്‌മഭൂഷന്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നല്‍കി ബിന്ദ്രയെ രാജ്യം ആദരിച്ചിട്ടുണ്ട്.  

Latest Videos
Follow Us:
Download App:
  • android
  • ios