'വെല്ലുവിളി മറികടക്കാന്‍ അവന് സാധിക്കും'; നീരജ് ചോപ്രയ്ക്ക് ആശംസകളുമായി അഭിനവ് ബിന്ദ്ര

കഠിനാദ്ധ്വാനവും ലക്ഷ്യങ്ങളെ കുറിച്ച് കൃത്യമായ ധാരണയും നീരജിന്റെ പ്രത്യേകളെന്നാണ് കൂടിക്കാഴ്ചകളിലൂടെ ബോധ്യമായതായും ബിന്ദ്ര പറഞ്ഞു. നാളെയാണ് നീരജിന്റെ മത്സരം.

Abhinav Bindra sends wishes to Neeraj Chopra ahead of world athletic championship

ദില്ലി: ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ഇറങ്ങുന്ന നീരജ് ചോപ്രയ്ക്ക് ആശംസയുമായി അഭിനവ് ബിന്ദ്ര (Abhinav Bindra). ജാവലിന്‍ ത്രോയില്‍ 90 മീറ്റര്‍ മറികടക്കാന്‍ നീരജിന് കഴിയട്ടേയെന്ന് ബിന്ദ്ര ആശംസിച്ചു. പ്രതിഭയുടെ പൂര്‍ണതയിലേക്ക് നീരജ് ഇനിയും എത്തിയിട്ടില്ലെന്നും ബിന്ദ്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അത്‌ലറ്റിക്‌സില്‍ ഒളിംപിക് സ്വര്‍ണം നേടി ചരിത്രം കുറിച്ച നീരജ് ചോപ്രയ്ക്ക് (Neeraj Chopra) ലോക ചാംപ്യന്‍ഷിപ്പിന് മുന്‍പ് ആശംസകളുമായി ഒളിംപിക്‌സില്‍ വ്യക്തിഗത സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ താരം. പ്രതീക്ഷകളുടെ സമ്മര്‍ദ്ദം ഏറെയുണ്ടെങ്കിലും, പുതിയ വെല്ലുവിളി നീരജിന് മറികടക്കാനാകുമെന്ന് ബിന്ദ്ര പറഞ്ഞു.

കഠിനാദ്ധ്വാനവും ലക്ഷ്യങ്ങളെ കുറിച്ച് കൃത്യമായ ധാരണയും നീരജിന്റെ പ്രത്യേകളെന്നാണ് കൂടിക്കാഴ്ചകളിലൂടെ ബോധ്യമായതായും ബിന്ദ്ര പറഞ്ഞു. നാളെയാണ് നീരജിന്റെ മത്സരം.

അതേസമയം വനിത വിഭാഗം ജാവലിന്‍ ത്രോയില്‍ ഇന്ത്യക്ക് (India) പ്രതീക്ഷയായി അന്നു റാണി ഫൈനലില്‍ കടന്നു. 59.60 മീറ്റര്‍ ദൂരമെറിഞ്ഞാണ് ദേശീയ റെക്കോര്‍ഡ് ജേതാവ് കൂടിയായ അന്നുറാണി രണ്ടാം തവണയും ലോക ചാംപ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത ഉറപ്പിച്ചത്. 

ബി ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്താണ് അന്നു ഫിനിഷ് ചെയ്തത്. ഫൈനലിലെത്തിയവരില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യന്‍ താരം.

Latest Videos
Follow Us:
Download App:
  • android
  • ios