ദേശീയ ജൂനിയര്‍ അത്‍ലറ്റിക് മീറ്റ്: കേരളത്തിന് രണ്ട് സ്വർണം കൂടി
ദേശീയ ജൂനിയര്‍ അത്‍ലറ്റിക് മീറ്റില്‍ രണ്ട് സ്വർണം കൂടി കരസ്ഥമാക്കി കേരളം.
ഗുവാഹത്തി: ഗുവാഹത്തിയിൽ നടക്കുന്ന ദേശീയ ജൂനിയര്‍ അത്‍ലറ്റിക് മീറ്റില്‍ കേരളത്തിന് രണ്ട് സ്വർണം കൂടി. പതിനെട്ട് വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ മുഹമ്മദ് ഹനാനും 20 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ അപർണ റോയിയുമാണ് കേരളത്തിനായി സ്വർണം നേടിയത്.
ഓസ്‍ട്രേലിയയെ പൊരിച്ച പന്താട്ടം; റിഷഭ് പന്തിന് ഐസിസി പുരസ്‍കാരം
പതിനെട്ട് വയസിൽ താഴെയുള്ള ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ കേരളത്തിന്റെ വി എസ് സെബാസ്റ്റ്യൻ വെങ്കലം നേടി.
ചെപ്പോക്ക് ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്; അവസാന ദിനം ഇന്ത്യക്ക് ജയിക്കാന്‍ 381 റണ്‍സ്