സംസ്ഥാന സബ് ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പ്: കോഴിക്കോട് ജില്ലാ ടീമിനെ സഈദും ഹരി നന്ദനയും നയിക്കും
ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ആൺകുട്ടികളുടെയും പെണ്‍കുട്ടികളുടേയും ടീമിനെ പ്രഖ്യാപിച്ചു
കോഴിക്കോട്: എറണാകുളം ജില്ലയിലെ ഫോർട്ട്കൊച്ചിയിൽ നടക്കുന്ന ഇരുപതാമത് സംസ്ഥാന സബ് ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട കോഴിക്കോട് ജില്ലാ ആൺകുട്ടികളുടെ ടീമിനെ എളേറ്റിൽ എം.ജെ.എച്ച്.എസ്.എസിലെ പി.സഈദും പെൺകുട്ടികളുടെ ടീമിനെ വടകര സെൻറ് ആൻറണീസ് ഗേൾസ് ഹൈസ്കൂളിലെ പി.ഹരിനന്ദനയും നയിക്കും.
ആൺകുട്ടികളുടെ മറ്റ് ടീമംഗങ്ങൾ: ആർ.നിവേദ്(വൈസ് ക്യാപ്റ്റൻ), പ്രഫുൽ ചന്ദ്ര(ഇരുവരും ഹൈടെക് പബ്ലിക് സ്കൂൾ വട്ടോളി), പി.കെ നന്ദ കിഷോർ, ടി.നിഹാൽ അർസൽ, കെ.പി മുഹമ്മദ് അൽതാഫ്, എഫ്.അമൻ മുഹമ്മദ്(എല്ലാവരും സ്പോർട്ടിംഗ് പ്രൊവിൻസ് ക്ലബ്) പി.മുഹമ്മദ് റംഷാദ്, പി.മുഹമ്മദ് ഷാമിൽ ഷാൻ, മുഹമ്മദ് മാജിദ്, എൻ.കെ മുഹമ്മദ് അബ്‌ഷർ, പി.ആദിൽ ഷാൻ(എല്ലാവരും എം.ജെ എച്ച്.എസ്.എസ് എളേറ്റിൽ ), കെ.അബയ്, ടി.പി ഹരിനന്ദ് (ഇരുവരും ഇ.എം.എസ്.ജി.എച്ച്.എസ്.എസ് പെരുമണ്ണ ), കെ.കെ മുഹമ്മദ് റിഷാദ്, കെ.പി മുഹമ്മദ് സിയാദ്, കെ.പി മുഹമ്മദ് സഹ്റാൻ(എല്ലാവരും ചക്കാലക്കൽ എച്ച്.എസ്.എസ് മടവൂർ), പി.ഹർഷക്(ഹസനിയ എ.യു.പി.എസ് മുട്ടാഞ്ചേരി) കോച്ച്: വിപിൽ വി ഗോപാൽ, മാനേജർ: അനീസ് മടവൂർ.
പെൺകുട്ടികളുടെ മറ്റ് ടീമംഗങ്ങൾ: എ.എസ് നിവേദിത(വൈസ് ക്യാപ്റ്റൻ), നിരഞ്ജന ബി അനിൽ, കെ.അനുനന്ദന, എം.അമൃത, എസ്.ആർ ആവണി, വി.ലക്ഷ്മി പ്രിയ(എല്ലാവരും സെന്റ് ആന്‍റണീസ് ഗേൾസ് ഹൈസ്കൂൾ വടകര), സി.കെ നിയ ഫാത്തിമ, കെ.ആദിത്യ, ആതിര രാജീവൻ, അഞ്ജും അഷ്റഫ്, നിയ ഫാത്തിമ(എല്ലാവരും എം.ജെ.എച്ച്.എസ്.എസ് എളേറ്റിൽ) പി.വിസ്മയ, ഇ.കെ വൈഖ, എം.പി നിതാഷ(എല്ലാവരും ഇ.എം.എസ്.ജി.എച്ച്.എസ്.എസ് പെരുമണ്ണ ), എ.എം ആവണി ഹരീഷ്, എസ്.എസ് വൈകാശി, ഹയ ഗഫൂർ(എല്ലാവരും ഹൈടെക് പബ്ലിക് സ്കൂൾ വട്ടോളി ) കോച്ച്: ജസീം ബാസിൽ, മാനേജർ: സി.എം ഷബ്ന.