യുഎസ് ഓപ്പണിൽ കാലിടറി റാഫേൽ നദാല്‍; അട്ടിമറിച്ചത് ഫ്രാൻസിസ് ടിയാഫോ

വനിതകളിൽ കരോലിന പ്ലിസ്കോവയും അറീന സബലെങ്ക ക്വാർട്ടറിലേക്ക് മുന്നേറി

2022 US Open Frances Tiafoe knocks out Rafael Nadal

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണിൽ റാഫേൽ നദാലിനെ അട്ടിമറിച്ച് അമേരിക്കയുടെ ഫ്രാൻസിസ് ടിയാഫോ. രണ്ടാം സീഡായ സ്പാനിഷ് ഇതിഹാസത്തെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തകർത്ത് 22-ാം സീഡായ ടിയാഫോ ക്വാർട്ടറിലേക്ക് മുന്നേറി. സ്കോർ 6-4, 4-6, 6-4, 6-3. 2022ൽ നദാലിന്‍റെ ആദ്യ ഗ്ലാൻസ്ലാം തോൽവിയാണ് ഇത്. ടിയാഫോ ക്വാർട്ടറിൽ ആന്ദ്രേ റുബ്ലേവിനെ നേരിടും.

വനിതകളിൽ കരോലിന പ്ലിസ്കോവയും അറീന സബലെങ്കയും ക്വാർട്ടറിലേക്ക് മുന്നേറി. ബെലറൂസ് താരമായ സബലെങ്ക, അമേരിക്കൻ താരം ഡാനിയേല കോളിൻസിനെ മറികടന്നാണ് ക്വാർട്ടറിലെത്തിയത്. ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു സബലെങ്കയുടെ തിരിച്ചുവരവ്. സ്കോർ 3-6, 6-3, 6-2. വിക്ടോറിയ അസറങ്കയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ തോൽപ്പിച്ചാണ് പ്ലിസ്കോവയുടെ മുന്നേറ്റം. സ്കോർ 7-5, 6-7, 6-2. അഞ്ചാംസീഡ് ഓൻസ് ജാബ്യൂർ ഇന്ന് ഓസ്ട്രേലിയൻ താരം അജ്‍ല ടോംമ്ലിയാനോവിച്ചിനെ നേരിടും. 

പ്രമുഖര്‍ക്ക് കാലിടറുന്നു

യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ നിന്ന് ആന്‍ഡി മറേ നേരത്തെ പുറത്തായിരുന്നു. മൂന്നാം റൗണ്ടില്‍ മത്തേയു ബരെറ്റീനി യാണ് മറേയെ തോല്‍പ്പിച്ചത്. സ്‌കോര്‍: 6-4, 6-4, 7-6, 6-3. 

ടെന്നിസ് ഇതിഹാസം സെറീന വില്യംസും യുഎസ് ഓപ്പണില്‍ നിന്ന് നേരത്തെ പുറത്തായിരുന്നു. മൂന്നാം റൗണ്ടില്‍ ഓസ്‌ട്രേലിയന്‍ താരം അയ്‌ല ട്യോംല്യാനോവിച്ചിനോടാണ് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ സെറീന തോല്‍വി വഴങ്ങിയത്. 7-5, 6-7, 6-1 എന്ന സ്‌കോറിനായിരുന്നു തോല്‍വി. യുഎസ് ഓപ്പണോടെ ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകളില്‍ നിന്ന് വിരമിക്കുമെന്ന് സെറീന പ്രഖ്യാപിച്ചിരുന്നു. ഏറെക്കാലമായി പരിക്കിന്‍റെ പിടിയിലായിരുന്നു 40കാരിയായ താരം.  

ചാമ്പ്യന്‍സ് ലീഗിന് ഇന്ന് കിക്കോഫ്; ആദ്യദിനം പിഎസ്‌ജി-യുവന്‍റസ് സൂപ്പര്‍ പോരാട്ടം

Latest Videos
Follow Us:
Download App:
  • android
  • ios