ത്രിവർണ പതാക ഉയരെ ഉയരെ പറന്ന വർഷം; അഭിമാന നക്ഷത്രമായി നിരജ് ചോപ്ര, ഇന്ത്യക്ക് ആകാശത്തോളം പ്രതീക്ഷ

ടോക്കിയോ ഒളിംപിക്സിൽ സ്വർണത്തിളക്കത്തോടെ ചരിത്രംകുറിച്ച നീരജ് ചോപ്രയുടെ ഐതിഹാസിക നേട്ടങ്ങൾ തുടരുകയാണ്. ഡയമണ്ട് ലീഗ് ഫൈനലിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻതാരമെന്ന നേട്ടവും നീരജ് സ്വന്തമാക്കി. 88.44 മീറ്റർ ദൂരത്തോടെയാണ് ഇന്ത്യയിൽ ആർക്കും തകർക്കാനാവാത്ത നേട്ടം നീരജ് പേരിലാക്കിയത്.

2022 good year for indian athletics

ദില്ലി: ഇന്ത്യൻ അത്‍ലറ്റുകൾ ലോക വേദികളിൽ മിന്നിത്തിളങ്ങിയ വർഷമാണ് 2022. നീരജ് ചോപ്ര തന്നെയായിരുന്നു ഇന്ത്യയുടെ അത്‍ലറ്റിക്സ് ഐക്കൺ. ടോക്കിയോ ഒളിംപിക്സിൽ സ്വർണത്തിളക്കത്തോടെ ചരിത്രംകുറിച്ച നീരജ് ചോപ്രയുടെ ഐതിഹാസിക നേട്ടങ്ങൾ തുടരുകയാണ്. ഡയമണ്ട് ലീഗ് ഫൈനലിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻതാരമെന്ന നേട്ടവും നീരജ് സ്വന്തമാക്കി. 88.44 മീറ്റർ ദൂരത്തോടെയാണ് ഇന്ത്യയിൽ ആർക്കും തകർക്കാനാവാത്ത നേട്ടം നീരജ് പേരിലാക്കിയത്.

പരിക്ക് കാരണം കോമൺവെൽത്ത് ഗെയിംസിൽ നിന്ന് വിട്ടുനിന്ന നീരജ് ലോക അത്‍ലറ്റിക്സ് ചാംമ്പ്യൻഷിപ്പിൽ വെള്ളിയും സ്വന്തമാക്കി. അഞ്ജു ബോബി ജോർജിന് ശേഷം ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ താരമാണ് നീരജ് ചോപ്ര. സീസണിൽ പങ്കെടുത്ത ആറ് മീറ്റിൽ മൂന്നിലും സ്വർണം നേടാനായി. മൂന്നിൽ വെള്ളിയും കഴുത്തിലണിഞ്ഞു. നീരജിലൂടെ ഇന്ത്യ കൂടുതൽ മെഡലുകൾ സ്വപ്നം കാണുകയാണ്. കോമൺവെൽത്ത് ഗെയിംസ് ആകെയൊരു മലയാളിത്തിളക്കമായിരുന്നു.

ട്രിപ്പിൾ ജംപിൽ എൽദോസ് പോൾ സ്വർണം നേടിയപ്പോൾ അബ്ദുള്ള അബുബക്കർ വെള്ളി മെഡലുമായി രണ്ടാം സ്ഥാനത്തെത്തി. ലോംഗ് ജംപിൽ മലയാളി താരം എം ശ്രീശങ്കറിന് സ്വർണം നഷ്ടമായത് നേരിയ വ്യത്യാസത്തിന് മാത്രമാണ്. ആദ്യ രാജ്യാന്തര മെഡൽ ശ്രീശങ്കറിന് അഭിമാനത്തേക്കാൾ കൂടുതൽ നൽകിയത് ആശ്വാസമാണ്. 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്സിൽ കെനിയൻ ആധിപത്യത്തെ വെല്ലുവിളിച്ചാണ് അവിനാശ് സാബ്ലേ വെള്ളിത്തിളക്കത്തിലേക്ക് ഓടിയെത്തി ചരിത്രംകുറിച്ചത്.

ദേശീയ അത്‍ലറ്റിക്സിൽ കേരളം പിന്നോട്ടോടുമ്പോൾ ഉത്തേജക മരുന്ന് വിവാദം ഇന്ത്യക്ക് നാണക്കേടായി. കോമൺവെൽത്ത് ഗെയിംസിന് മുൻപ് ഒരുപിടി താരങ്ങൾ ഉത്തേജക മരുന്ന് പരിശോധനയിൽ പിടിക്കപ്പെട്ടു. സ്പ്രിന്റർ ധനലക്ഷ്മിയും ഐശ്വര്യ ബാബുവും ഒളിംപ്യൻ എം ആർ പൂവമ്മയും നവ്ജീത് കൗറുമെലല്ലാം പിടിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.

ലോകവേദിയിൽ അർമാൻഡ് ഡുപ്ലാന്റിസായിരുന്നു താരം. ഇരുപതുകാരനായ ഡുപ്ലാന്റിസ് ഓരോ മീറ്റിലും സ്വന്തം റെക്കോർഡ് തിരുത്തിയാണ് മുന്നേറുന്നത്. 6.21 മീറ്ററാണ് സ്വീഡിഷ് താരത്തിന്റെ പുതിയ ലോക റെക്കോർഡ്. 400 മീറ്റർ ഹർഡിൽസിൽ 51 സെക്കൻഡിൽ ഓടുന്ന ആദ്യ വനിതയെന്ന നേട്ടം അമേരിക്കൻ താരം സിഡ്നി മക്‍ലോഗ്‍ലിൻ സ്വന്തമാക്കിയത് ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios