ഏഷ്യൻ ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ്: സ്വർണ പ്രതീക്ഷയുമായി ഇന്ത്യന്‍ താരങ്ങള്‍
ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ പൂജാ റാണി ഇന്നലെ സ്വർണം നേടിയിരുന്നു. ഫൈനലിൽ ഉസ്‌ബക്കിസ്ഥാൻ താരത്തെ തോൽപിച്ചു.
ദുബായ്: ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ പ്രതീക്ഷയുമായി ഇന്ത്യയുടെ അമിത് പാംഗൽ, ശിവ ഥാപ്പ, സൻജീത് എന്നിവർ ഇന്ന് ഫൈനലിനിറങ്ങും. വൈകിട്ട് ദുബായിലാണ് മത്സരങ്ങൾ.
അമിത് 52 കിലോ വിഭാഗത്തിൽ ഉസ്‌ബക്കിസ്ഥാൻ താരത്തെയും ശിവ ഥാപ്പ 64 കിലോ വിഭാഗത്തിൽ മംഗോളിയൻ താരത്തെയും സൻജീത് 91 കിലോ വിഭാഗത്തിൽ കസാഖിസ്ഥാൻ താരത്തേയും നേരിടും.
ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ പൂജാ റാണി ഇന്നലെ സ്വർണം നേടി. ഫൈനലിൽ ഉസ്‌ബക്കിസ്ഥാൻ താരത്തെ തോൽപിച്ചു. 75 കിലോ വിഭാഗത്തിൽ നിലവിലെ ചാമ്പ്യനായ പൂജാ റാണി 5-0നാണ് എതിരാളിയെ ഇടിച്ചിട്ടത്. ഇതേസമയം മേരികോമും ലാൽബൗത് സാഹിയും അനുപമയും ഫൈനലിൽ തോറ്റു. മുപ്പത്തിയെട്ടുകാരിയായ മേരി 51 കിലോ വിഭാഗത്തിലാണ് മത്സരിച്ചത്.
പൂജയ്‌ക്ക് പതിനായിരം ഡോളറും മേരികോമിനും ലാൽബൗത് സാഹിക്കും അനുപമയ്‌ക്കും 5000 ഡോളർ വീതവും സമ്മാനത്തുകയായി കിട്ടും.
കോപ്പ അമേരിക്ക കൂടുതല്‍ പ്രതിസന്ധിയില്‍; അർജന്‍റീന വേദിയാവില്ല
കോച്ചിനെ ബഹുമാനിക്കുന്ന കാര്യത്തില്‍ ഇന്ത്യക്കാരെ കണ്ട് പഠിക്കൂ; പാക് ആരാധകരോട് വസിം അക്രം
ബംഗളൂരു എഫ്‌സി വിട്ട ഹര്‍മന്‍ജോത് ഖബ്ര കേരള ബ്ലാസ്റ്റേഴ്‌സില്‍..?
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona