ഇന്ത്യന്‍ ഹോക്കിക്ക് ശോഭന ഭാവി; മധ്യപ്രദേശ് സബ് ജൂനിയര്‍ ഹോക്കി ജേതാക്കള്‍
പ്രഥമ സബ് ജൂനിയര്‍ മെന്‍ അക്കാദമി ദേശീയ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ മധ്യപ്രദേശ് ഹോക്കി അക്കാദമി ജേതാക്കള്‍
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ നടന്ന പ്രഥമ സബ് ജൂനിയര്‍ മെന്‍ അക്കാദമി ദേശീയ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍(1st Sub Junior Men Academy National Championship) മധ്യപ്രദേശ് ഹോക്കി അക്കാദമി ജേതാക്കള്‍(Madhya Pradesh Hockey Academy). ഒഡിഷ നേവല്‍ ടാറ്റാ ഹൈ പെര്‍ഫോര്‍മന്‍സ് സെന്‍റര്‍(Odisha Naval Tata High Performance Centre) വെള്ളിയും റൗണ്ട് ഗ്ലാസ് പഞ്ചാബ് ഹോക്കി അക്കാദമി(Round Glass Punjab Hockey Club Academy)വെങ്കലവും നേടി.
'യുവതാരങ്ങളുടെ ഈ വിജയത്തിന്‍റെ ആവേശത്തിലാണ് ഞാന്‍. ഒരു ദശാബ്‌ദം നീണ്ട കഠിനപ്രയത്നത്തിന്‍റെ ഫലമാണിത്. ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ പുരുഷ ടീമില്‍ മെന്‍ അക്കാദമിയിലെ രണ്ട് താരങ്ങളുണ്ടായിരുന്നു, വിവേക് സാഗറും നിലാകാന്ത ശര്‍മ്മയും. സബ് ജൂനിയര്‍ തലത്തിലാണ് ഹോക്കി കരിയര്‍ കൃത്യമായി ആരംഭിക്കുന്നത്. കരുത്തരായ എതിരാളികളെ നേരിട്ട് നമ്മുടെ ടീം ജേതാക്കളായതില്‍ ഏറെ അഭിമാനിക്കുന്നതായും' മധ്യപ്രദേശ് കായികമന്ത്രി യശോധര രാജെ(Yashodhara Raje Scindia) സിന്ധ്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മധ്യപ്രദേശ് ഇന്ത്യന്‍ ഹോക്കിയുടെ നഴ്‌സറിയായി വളരുകയാണ് എന്ന് യശോധര രാജെ സിന്ധ്യ ട്വീറ്റ് ചെയ്‌തു.