ചെസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്റർ നേട്ടവുമായി ഇന്ത്യൻ വംശജനായ അഭിമന്യു

ബുഡാപെസ്റ്റിൽ നടന്ന ടൂർണമെന്റിൽ മൂന്നാം ഗ്രാൻമാസ്റ്റർ നോം സ്വന്തമാക്കിയാണ് ചരിത്ര നേട്ടം. 12 വയസ്സും നാല് മാസവും 25 ദിവസവും പ്രായമുള്ളപ്പോഴാണ് അഭിമന്യൂ ഗ്രാൻഡ്മാസ്റ്റർ പദവി സ്വന്തമാക്കിയത്. 19 വർഷം മുൻപ് റഷ്യൻ താരം സെർജി കാ‍ർജകിൻ 12 വയസ്സും ഏഴു മാസവും പ്രായമുള്ളപ്പോൾ നേടിയ ഗ്രാൻഡ് മാസ്റ്റർ പദവിയുടെ റെക്കോർഡാണ് അഭിമന്യു തകര്‍ത്തത്

12 year old  Abhimanyu Mishra become  youngest Grandmaster in chess history

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാന്‍ഡ് മാസ്റ്ററായി ഇന്ത്യന്‍ വംശജനായ 12 വയസുകാരന്‍. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന ചെസ് ടൂര്‍ണമെന്‍റിലാണ് അഭിമന്യു മിശ്രയെന്ന 12 വയസുകാരന്‍റെ നേട്ടം. ന്യൂ ജേഴ്സിയില്‍ നിന്നുള്ള അഭിമന്യു 12 വയസും 4 നാലുമാസവും 25 ദിവസവും പ്രായവുമുള്ളപ്പോഴാണ് തിളക്കമാര്‍ന്ന നേട്ടം തന്‍റെ പേരിലാക്കിയത്. 19 വര്‍ഷമായി സെര്‍ജി കര്‍ജാകിന്‍സിന്‍റെ പേരിലായിരുന്ന റെക്കോര്‍ഡാണ് അഭിമന്യു മിശ്ര തന്‍റെ പേരിലാക്കിയത്.

2002 ഓഗസ്റ്റ് 12നായിരുന്നു സെര്‍ജി കര്‍ജാകിന്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്ററെന്ന പദവി സ്വന്തമാക്കിയത്. 12 വയസും 7 മാസവുമായിരുന്നു റെക്കോര്‍ഡ് നേടുമ്പോള്‍ സെര്‍ജിയുടെ പ്രായം. ലോകറെക്കോര്‍ഡ് ലക്ഷ്യമിട്ട് ഏതാനും മാസങ്ങളായി തുടര്‍ച്ചയായി ചെസ് ടൂര്‍ണമെന്‍റുകളില്‍ പങ്കെടുക്കുകയായിരുന്നു അഭിമന്യു. 2009 ഫെബ്രുവരി 5നാണ് അഭിമന്യുവിന്‍റെ ജനനം.

തന്‍റെ ആദ്യത്തേയും രണ്ടാമത്തേയും ഗ്രാന്‍ഡ് മാസ്റ്റര്‍ നേട്ടമാണ് അഭിമന്യു ബുഡാപെസ്റ്റില്‍ കാഴ്ച വച്ചത്. മൂന്നാം ഗ്രാൻമാസ്റ്റർ നോം സ്വന്തമാക്കിയാണ് അഭിമന്യുവിന്‍റെ ചരിത്ര നേട്ടം. ഏപ്രില്‍ മാസത്തില്‍ വെസെര്‍കെപ്സോ ടൂര്‍ണമെന്‍റിലും മെയ് മാസത്തില്‍ ഫസ്റ്റ് സാറ്റര്‍ഡേ ടൂര്‍ണമെന്‍റിലുമായിരുന്നു ഈ നേട്ടം. 15കാരനായ ഗ്രാന്‍ഡ് മാസ്റ്റര്‍ ലിയോണ്‍ ലൂക്ക് മെന്‍ഡോണ്‍ക്കെയെയാണ് അഭിമന്യു പരാജയപ്പെടുത്തിയത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios