ഒളിംപിക്‌സ് ദീപശിഖാ പ്രയാണം; ലോകത്തെ ഏറ്റവും പ്രായമേറിയ വനിത പിൻമാറി
ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ വ്യക്തിയാണ് കാനെ തനാക്ക.
ടോക്യോ: ഒളിംപിക്‌സ് ദീപശിഖാ പ്രയാണത്തിൽ നിന്ന് ലോകത്തെ ഏറ്റവും പ്രായമേറിയ വനിത പിൻമാറി. കൊവിഡ് വ്യാപനത്തെ തുടർന്നാണ് 118 വയസുകാരിയായ കാനെ തനാക്ക ദീപശിഖാ പ്രയാണത്തിൽ നിന്ന് ഒഴിവായത്.
ലോറസ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; നദാലും ഒസാക്കയും താരങ്ങൾ
ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ വ്യക്തിയാണ് കാനെ തനാക്ക. അടുത്ത ചൊവ്വാഴ്‌ച ഫുക്കുവോക്കയിൽ നടക്കാനിരിക്കുന്ന ദീപശിഖാ പ്രയാണത്തിലായിരുന്നു ഇവർ പങ്കെടുക്കേണ്ടിയിരുന്നത്. മാർച്ചിൽ തുടങ്ങിയ ദീപശിഖാ പ്രയാണത്തിനിടെ ആറ് പേർക്ക് കൊവിഡ് ബാധിച്ച പശ്ചാത്തലത്തിലാണ് കാനെ തനാക്ക പിൻമാറിയത്. ജൂലൈ 23 മുതൽ ഓഗസ്റ്റ് എട്ട് വരെയാണ് ടോക്യോ ഒളിംപിക്‌സ് നടക്കേണ്ടത്.
ഒളിംപിക് യോഗ്യതാ മത്സരം: ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ താരങ്ങള്‍ക്ക് യാത്രാ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona