Asianet News MalayalamAsianet News Malayalam

ഓണം ആഘോഷിക്കണമെന്ന് ഓസ്ട്രേലിയയിലെ കുട്ടികൾ, മാവേലിയും പൂക്കളവും അടക്കം കളറാക്കി ആഘോഷം

ആദ്യമായാണ് ഓസ്‌ടേലിയയിൽ ഇത്തരത്തിലൊരു പരിപാടി. സ്കൂൾ അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു മലയാളി അസോസിയേഷൻ ഓണാഘോഷം  സംഘടിപ്പിച്ചത്

onam celebration for australian kids
Author
First Published Sep 19, 2024, 10:37 AM IST | Last Updated Sep 19, 2024, 10:54 AM IST

ന്യൂ സൗത്ത് വെയിൽസ്: ഓസ്ട്രേലിയൻ സ്കൂളിലെ കുട്ടികൾക്കും, അവരുടെ മാതാപിതാക്കൾക്കും, അധ്യാപകർക്കും വേണ്ടി ഓണാഘോഷം നടത്തി മലയാളികൾ അസോസിയേഷൻ. ന്യൂ സൗത്ത് വെയിൽസിലെ ഗോസ്ഫോഡ് സെന്റ് പാട്രിക് സ്കൂളിൽ ആണ് കുട്ടി മാവേലിയും പൂക്കളവും തിരുവാതിരയും ചെണ്ടമേളവും അടക്കം കളറായി ഓണാഘോഷം അരങ്ങേറിയത്. മുപ്പതോളം രാജ്യങ്ങളിൽ നിന്ന് വന്ന് ഓസ്‌ട്രേലിയയിൽ സ്ഥിര താമസമാക്കിയ മാതാപിതാക്കളുടെ കുട്ടികൾ പഠിക്കുന്ന സ്കൂളാണ് ഇത്. 

ഗോസ്ഫോഡിലെ മലയാളി അസോസിയേഷനും, അവിടെ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കളും ചേർന്നാണ് പരിപാടികൾ സംഘടിപ്പിച്ചത്. മലയാളി അസോസിയേഷനുകളുടെ നേതൃത്വത്തിൽ ഓണാഘോഷം പതിവാണെങ്കിലും വിദേശികൾക്കായി ഇത്തരത്തിലുള്ള ഓണാഘോഷം പതിവുള്ളതല്ല. ആദ്യമായാണ് മലയാളി അസോസിയേഷൻ ഓസ്‌ടേലിയയിൽ ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ അധികൃതർ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു മലയാളി അസോസിയേഷൻ ഓണാഘോഷം. ഓണാഘോഷം മലയാളത്തനിമയോടുകൂടി അവതരിപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നാണ് മലയാളി അസോസിയേഷൻ ഓഫ് ഗോസ്‌ഫോർഡിന്റെ പ്രസിഡൻ്റ ബിന്റോ മംഗലശ്ശേരി പ്രതികരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios