പൂക്കളം നിറയ്ക്കാന്‍ ഇക്കുറിയും മറുനാടന്‍ പൂക്കള്‍

onam flower

കോഴിക്കോട്: ഇത്തവണത്തെ ഓണത്തിനു മലയാളിക്കു പൂക്കളം നിറക്കാന്‍ തുമ്പയും തെച്ചിയും മുക്കുറ്റിയുമില്ല. ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന പൂക്കളാകും മലയാളിയുടെ ഓണപ്പൂക്കളത്തിണു വര്‍ണം പകരുക. ഓണത്തിനുള്ള പൂക്കളുടെ ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുകയാണു വ്യാപാരികള്‍.
 
തെച്ചിയും തുമ്പയും പറിക്കാന്‍ ഓടി നടന്ന ബാല്യങ്ങള്‍, നാട്ടുപൂക്കളിട്ട് മുറ്റത്തെ പൂക്കളത്തി നിന് മിഴിവ് പകര്‍ന്ന കാലം. എല്ലാം ഇപ്പോള്‍ മലയാളിക്ക് കേട്ടുകേള്‍വി മാത്രം. കുറേ വര്‍ഷങ്ങളായി ഓണക്കാലത്ത് മലയാളി പൂക്കള്‍ക്കായി ആശ്രയിക്കുന്നത് തോവാളയെയും ബംഗലുരുവിനേയും ഗുണ്ടല്‍പേട്ടിനേയും ഡിണ്ടിഗലിനേയും മറ്റുമാണ്. അവിടങ്ങളിലെ കര്‍ഷകരുടെ പ്രധാന വരുമാനംതന്നെ മലയാളിയുടെ ഓണക്കാലത്തെ പൂവിന്റെ ഉപയോഗമാണ്.

ചെത്തി, ജമന്തി, വാടാര്‍മല്ലി, അരളി തുടങ്ങി നിരവധി തരം പൂക്കള്‍ ഓണക്കാലത്ത് കേരളത്തിലെത്തും. കിലോയ്ക്ക് 20 മുതല്‍ 30 വരെയാണ് വില. റോസും ഡാലിയയും ഇപ്പോള്‍ പൂക്കളത്തിനു വര്‍ണ്ണം പകരാനുണ്ട്. ഇവക്ക് അല്‍പ്പം വിലകൂടും. ഓണക്കാലത്ത് പൂക്കളമിടാന്‍ വിലയൊന്നും മലയാളി കണക്കാറില്ല.

Latest Videos
Follow Us:
Download App:
  • android
  • ios