ഗുരുവായൂരില്‍ കാഴ്‌ചക്കുല സമര്‍പ്പണം നടന്നു
ഗുരുവായൂര്‍: ഓണ സമൃദ്ധിയ്ക്കും ഐശ്വര്യത്തിനുമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാഴ്ചക്കുല സമര്‍പ്പണം നടന്നു. രാവിലെ ശീവേലിയ്ക്ക് ശേഷം കൊടിമരത്തിന് സമീപം അരിമാവണിഞ്ഞ നാക്കിലയ്ക്ക് മുകളില്‍ മേല്‍ശാന്തി പള്ളിശ്ശേരി ഹരീഷ് നമ്പൂതിരിയാണ് ആദ്യ കാഴ്ചക്കുല സമര്‍പ്പിച്ചത്. തുടര്‍ന്ന് ദേവസ്വം ചെയര്‍മാനും ഭരണ സമിതി അംഗങ്ങളും ക്ഷേത്ര ഊരാളനും കാഴ്ചക്കുല സമര്‍പ്പിച്ചു. കാഴ്ചക്കുലകളുടെ ഒരുഭാഗം തിരുവോണ സദ്യയ്ക്കുള്ള പഴ പ്രഥമന്‍ ഉണ്ടാക്കാനാണ് ഉപയോഗിക്കുക. ആയിരങ്ങളാണ് കാഴ്ചക്കുല സമര്‍പ്പണത്തിനായി ഗുരുവായൂരില്‍ എത്തിയത്.