ഓണത്തിന് കൈത്തറി അണിഞ്ഞാലെന്താ..?
തിരുവനന്തപുരം: ഇത്തവണത്തെ ഓണത്തിനു മലയാളികളെല്ലാവരും കൈത്തറി അണിയണമെന്നാണു വ്യവസായ മന്ത്രിയുടെ അഭിപ്രായം. കൈത്തറി വസ്ത്രങ്ങള്‍ അണിഞ്ഞ് മലയാളികള്‍ ഓണം ആഘോഷിക്കണമെന്നു മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. കേരള കൈത്തറി നെയ്ത്ത് സംഘത്തിന്റെ ഓണക്കാല റിബേറ്റ് വില്‍പ്പനയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
300 രൂപ മുതല്‍ പതിനായിരങ്ങള്‍ വിലയുള്ള സാരിയും മുണ്ടും അടക്കം ഓണക്കോടികള്‍ കൈത്തറി സംഘങ്ങളില്‍ തയാറായിക്കഴിഞ്ഞു. സര്‍ക്കാര്‍ അനുവദിച്ച 20 ശതമാനം റിബേറ്റോടെയാണു വില്‍പ്പന.