മീന്‍ വിഭവങ്ങളില്ലാതെ വടക്കേമലബാറുകാര്‍ക്ക് ഓണസദ്യയില്ല

fish items must in ona sadya

കാസര്‍കോട്: രുചിയേറും മീന്‍ വിഭവങ്ങളില്ലാതെ വടക്കേമലബാറുകാര്‍ക്ക് ഓണസദ്യയില്ല. എത്ര വിലകൂടിയ മീനായാലും വാങ്ങി തിരുവോണനാളില്‍ സദ്യക്കൊപ്പം ഒരുക്കും. മീന്‍ രുചിയുടെ മലബാര്‍ ഓണത്തെക്കുറിച്ച്.

അവിയല്‍, കൂട്ടുകറി, പച്ചടി, കിച്ചടി അങ്ങനെ പച്ചക്കറി വിഭവങ്ങള്‍ മാത്രമുളള ഓണസദ്യയെക്കുറിച്ച് വടക്കേ മലബാറുകാരോട് പറയരുത്.
വലുതും വിലകൂടിയതുമായ മീന്‍ ഓണനാളിലേക്ക് നോക്കി വാങ്ങും. തിരുവോണസദ്യയിലെ മീന്‍ കഴിപ്പ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മീന്‍മാര്‍ക്കറ്റിലാണ് ഉത്രാടത്തിനും തിരക്ക്.വലിയ മീനുകള്‍ക്ക് ആവശ്യക്കാരേറെ.

 

Latest Videos
Follow Us:
Download App:
  • android
  • ios