ആരാണ് ബോള്‍ട്ടിന്റെ മനസിളക്കിയ ആ സുന്ദരി ?

Who is Usain Bolt lover

റിയോ ഡി ജനീറോ: റിയോയില്‍ ബോള്‍ട്ടിന്റെ  ട്രിപ്പിള്‍ ട്രിപ്പിളിനൊപ്പം ലോകം കാത്തിരിക്കുന്നത് മറ്റൊരു വലിയ വാർത്തയ്ക്ക് കൂടിയാണ്. ഇതിഹാസ താരത്തിന്റെ മനസ്സ് കീഴടക്കിയ സുന്ദരി ആരെന്നറിയാന്‍. ട്രാക്കിൽ ബോൾട്ട് എതിരാളികൾക്ക് പിടികൊടുക്കാറില്ല. ജീവിതത്തിൽ ബോൾട്ട് പിടികൊടുത്തോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കാരണം,റിയോ വിട്ടാൽ വിവാഹം എന്ന ബോൾട്ടിന്റെ വാക്കുളൾ തന്നെ.

ഇതോടെ വേഗരാജാവിന്റെ മനംകവർന്നത് ആരെന്നറിയാനുള്ള നെട്ടോട്ടത്തിലാണ് പാപ്പരാസികൾ. കേൾക്കുന്ന പേരുകൾ പലതാണ്.ഹോളിവുഡ് താരം ഏപ്രില്‍ ജാക്സൺ മുതല്‍ ട്രാക്കിലെ കൂട്ടുകാരി മേഗാള്‍ എഡ്വാര്‍ഡ് വരെ.

കാമുകനെന്ന നിലയില്‍ ബോള്‍ട്ട് സ്വയം വിശേഷിപ്പിക്കുന്നത് ഇങ്ങനെ. ഞാൻ ഉയരക്കാരനാണ്. കറുത്തവനാണ്.ഇതിഹാസമാണ്,ഏതു പെണ്ണിനും പ്രണയം  തോന്നാവുന്ന സുന്ദരനും. ഒരുകാര്യം കൂടി ബോൾട്ട് പറഞ്ഞു. പ്രണയിനിക്കായി റിയോയിൽ ട്രിപ്പിൾ ട്രിപ്പിൾ തികയ്ക്കും.

Latest Videos
Follow Us:
Download App:
  • android
  • ios