രണ്ട് കുപ്പി വെള്ളം വാങ്ങി; ഏഴ് ലക്ഷം ടിപ്പ് നല്കിയ യുട്യൂബ് താരത്തിന് നിറഞ്ഞ കയ്യടി
അമേരിക്കയിലെ നോര്‍ത്ത് കരോളീനയിലെ ഗ്രീന്‍വില്ലെയിലെ സപ് ഡോഗ്സ് ഭക്ഷണശാലയിലെ വെയിറ്ററായ അലൈന ഇപ്പോഴും സ്വപ്നലോകത്തിലാണോയെന്ന സംശയത്തിലാണ്. 'സ്വാദിഷ്ഠമായ വെള്ളത്തിന് നന്ദി' എന്ന് കുറിച്ച ശേഷമായിരുന്നു യുട്യൂബ് താരം പണം ടിപ്പായി വച്ചത്. പണ കെട്ട് കണ്ട് ആദ്യം അമ്പരന്നെന്നും ആരെങ്കിലും മറന്ന് വച്ചതാകാമെന്നാണ് കരുതിയതെന്നും അലൈന പറയുന്നു
ന്യൂയോര്‍ക്ക്: റിസോര്‍ട്ട് ജീവനക്കാരന് ഇരുപത് ലക്ഷത്തോളം രൂപ ടിപ്പ് നല്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വാര്‍ത്ത വന്നിട്ട് അധിക നാളായിട്ടില്ല. ഇപ്പോഴിതാ യൂട്യൂബ് താരം മിസ്റ്റര്‍ ബീസ്റ്റ് ഏഴ് ലക്ഷത്തോളം രൂപ ടിപ്പ് നല്കി ശ്രദ്ധേയയായിരിക്കുകയാണ്. രണ്ട് കുപ്പി വെള്ളം കൊണ്ടുവന്ന വെയിറ്റര്‍ അലൈന കസ്റ്റര്ക്കാണ് മിസ്റ്റര്‍ ബീസ്റ്റ് പതിനായിരം ഡോളര്‍ ടിപ്പ് നല്‍കിയത്.
അമേരിക്കയിലെ നോര്‍ത്ത് കരോളീനയിലെ ഗ്രീന്‍വില്ലെയിലെ സപ് ഡോഗ്സ് ഭക്ഷണശാലയിലെ വെയിറ്ററായ അലൈന ഇപ്പോഴും സ്വപ്നലോകത്തിലാണോയെന്ന സംശയത്തിലാണ്. 'സ്വാദിഷ്ഠമായ വെള്ളത്തിന് നന്ദി' എന്ന് കുറിച്ച ശേഷമായിരുന്നു യുട്യൂബ് താരം പണം ടിപ്പായി വച്ചത്. പണ കെട്ട് കണ്ട് ആദ്യം അമ്പരന്നെന്നും ആരെങ്കിലും മറന്ന് വച്ചതാകാമെന്നാണ് കരുതിയതെന്നും അലൈന പറയുന്നു.
യുട്യൂബ് വീഡിയോകളിലൂടെ ശ്രദ്ധേയയാ മിസ്റ്റര്‍ ബീസ്റ്റിന് 89 ലക്ഷത്തിലധികം സബ്സ്ക്രൈബര്‍മാരുണ്ട്. പണം ലഭിക്കുമ്പോഴുള്ള അലൈനയുടെ ഭാവം രണ്ട് ഫോട്ടോഗ്രാഫര്‍മാരെ വച്ച് പകര്‍ത്തിയ ബീസ്റ്റ് അവര്‍ക്കൊപ്പം സന്തോഷം പങ്കിടാനും എത്തി. സോഷ്യല്‍ മീഡിയയില്‍ വലിയ കയ്യടിയാണ് വന്‍ തുക ടിപ്പ് നല്കിയ യുട്യൂബ് താരത്തിന് ലഭിക്കുന്നത്.