ആലിംഗനം ഒരു ജോലിയാണ്; മണിക്കൂറിന് 6000 രൂപ വിലയുള്ള ജോലി.!

ആ​ളു​ക​ളെ ആലിംഗനം ചെയ്യുക എ​ന്ന ജോ​ലി​യാ​യി​രു​ന്നു അ​ത്. ആ​ളു​ക​ൾ പ​ര​സ്പ​രം കെ​ട്ടി​പ്പി​ടി​ക്കു​മ്പോള്‍ അ​വ​രു​ടെ ശ​രീ​രം ഓ​ക്സി​റ്റോ​സി​ൻ എ​ന്ന ഹോ​ർ​മോ​ണ്‍ ഉ​ത്പാ​ദി​പ്പി​ക്കും

Woman Earns 28 Lacs A Year Just By Hugging And Cuddling People

ന്യൂയോര്‍ക്ക്: ആലിംഗനം ഒരു ജോലിയാണോ. എന്നാല്‍ അത് ഒരു ജോലിയാണെന്നും അതില്‍ നിന്നും പ്രതിവര്‍ഷം  28 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ സമ്പദിക്കാം എന്നുമാണ് ഒരു അമേരിക്കന്‍ സ്ത്രീ തെളിയിക്കുന്നത്.  ജീ​വി​ത​ത്തി​ൽ എ​ന്തു ജോലി തെ​ര​ഞ്ഞെ​ടു​ക്ക​ണം എ​ന്ന ആ​ശ​ങ്ക​യു​ണ്ടാ​യ​പ്പോ​ൾ ത​നി​ക്കേ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട കാ​ര്യം ജോലി തെ​ര​ഞ്ഞെ​ടു​ക്കാ​ൻ റോബിന്‍ സ്റ്റീന്‍ എന്ന സ്ത്രീ തീ​രു​മാ​നി​ക്കുകയായിരുന്നു.

ആ​ളു​ക​ളെ ആലിംഗനം ചെയ്യുക എ​ന്ന ജോ​ലി​യാ​യി​രു​ന്നു അ​ത്. ആ​ളു​ക​ൾ പ​ര​സ്പ​രം കെ​ട്ടി​പ്പി​ടി​ക്കു​മ്പോള്‍ അ​വ​രു​ടെ ശ​രീ​രം ഓ​ക്സി​റ്റോ​സി​ൻ എ​ന്ന ഹോ​ർ​മോ​ണ്‍ ഉ​ത്പാ​ദി​പ്പി​ക്കും. ഇ​ത് മാ​ന​സി​ക പി​രി​മു​റു​ക്കം കു​റ​യ്ക്കു​ന്ന​തി​നും സ​ന്തോ​ഷം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കും. ഇ​ത് മ​ന​സി​ലാ​ക്കി​യാ​ണ് ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ത​ന്‍റെ വ​ക ആലിംഗനം ഇവര്‍ വാ​ഗ്ദാ​നം ചെ​യ്തു തു​ട​ങ്ങി​യത്.

ആലിംഗനം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് മാ​രി​യെ സ​മീ​പി​ക്കാം. മ​ണി​ക്കൂ​റി​ൽ 6000 രൂ​പ​യാ​ണ് ഫീ​സ്. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് മാ​രി​യു​ടെ ഈ ​സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. ഇങ്ങനെ മാ​ത്രം ഇ​വ​ർ പ്ര​തി​വ​ർ​ഷം 28 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ സമ്പാദിക്കുന്നു.

സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കും ഈ സേ​വ​നം ല​ഭ്യ​മാ​ണ്. ഇതിനായി എ​ത്തു​ന്ന​വ​ർ പൂ​ർ​ണ​മാ​യും വ​സ്ത്രം ധ​രി​ച്ചി​രി​ക്ക​ണം എ​ന്ന​തു​മാ​ത്ര​മാ​ണ് ഒ​രു നി​ബ​ന്ധ​ന. ഒ​രു മ​ണി​ക്കൂ​ർ മു​ത​ൽ നാ​ല് മ​ണി​ക്കൂ​ർ​വ​രെ ആലിംഗന സേ​വ​നം ല​ഭ്യ​മാ​ണ്.

Latest Videos
Follow Us:
Download App:
  • android
  • ios