ഒന്നങ്ങോട്ടോ ഇങ്ങോട്ടോ....; കാട്ടുകൊമ്പന് മുന്നിൽ നിന്ന് രക്ഷപ്പെടുന്ന യുവാക്കൾ -വീഡിയോ
ലോറിക്ക് അടുത്തെത്തിയ കാട്ടാന ബൈക്കിനരികിലേക്ക് യുവാക്കളെ ലക്ഷ്യം വെച്ച് എത്തിയതോടെ ഇവർ ബൈക്കിൽ നിന്ന് പതിയ ലോറിയിലേക്ക് കയറി.
തമിഴ്നാട് നീലഗിരി മുതുമലയിൽ ബൈക്ക് യാത്രികർ കാട്ടു കൊമ്പനിൽ നിന്നും രക്ഷപ്പെടുന്ന രംഗം സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. കഴിഞ്ഞ ദിവസം മുതുമല ഊട്ടി റോഡിൽ മുതുമല വന്യജീവി സങ്കേതത്തിനുളളിൽ വെച്ചാണ് സംഭവം. റോഡിലിറങ്ങിയ കാട്ടാനയിൽ നിന്ന് ലോറിയിൽ കയറിയാണ് മലയാളികളായ ബൈക്ക് യാത്രക്കാർ രക്ഷപ്പെട്ടത്. പിന്നീട് കാട്ടാന മാറിയ ശേഷം ഇവർ യാത്ര തുടർന്നു. ഇവർ ലോറിക്ക് പിന്നാലാണ് സഞ്ചരിച്ചിരുന്നത്.
കാട്ടാന എതിരെ വരുന്നതിനാൽ ലോറി നിർത്തിയിട്ടു. ലോറിക്ക് പിന്നിൽ ഇവരും ബൈക്ക് നിർത്തി. ലോറിക്ക് അടുത്തെത്തിയ കാട്ടാന ബൈക്കിനരികിലേക്ക് യുവാക്കളെ ലക്ഷ്യം വെച്ച് എത്തിയതോടെ ഇവർ ബൈക്കിൽ നിന്ന് പതിയ ലോറിയിലേക്ക് കയറി. ഇവരെ കാണാതായതോടെ ആന നടന്നു നീങ്ങി. ആന പോയെന്ന് ഉറപ്പ് വരുത്തിയതോടെയാണ് ഇവർ ബൈക്കെടുത്തത്.