'സ്പൂൺ വേണ്ട, ഞാൻ വാരിതരാം'; ചങ്ങാതിയായാൽ ഇങ്ങനെ വേണമെന്ന് സോഷ്യൽ മീഡിയ -വീഡിയോ
സുഹൃത്തുക്കളായാൽ ഇങ്ങനെ വേണമെന്ന് കാണിച്ച് തരുകയാണ് ഈ യുവാക്കൾ. സദ്യ നടക്കുന്നതിനിടെ കയ്യൊടിഞ്ഞിരിക്കുന്ന സുഹൃത്തിന് ചോറ് വാരിക്കൊടുകയാണ് തൊട്ടടുത്തിരുന്ന മറ്റൊരു സുഹൃത്ത്.
കല്യാണത്തിന് സദ്യ കഴിക്കുന്ന രണ്ട് കൂട്ടുകാരാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരങ്ങൾ. എന്താ ഇവർക്കിത്ര പ്രത്യേകത എന്നല്ലേ. സുഹൃത്തുക്കളായാൽ ഇങ്ങനെ വേണമെന്ന് കാണിച്ച് തരുകയാണ് ഈ യുവാക്കൾ. സദ്യ നടക്കുന്നതിനിടെ കയ്യൊടിഞ്ഞിരിക്കുന്ന സുഹൃത്തിന് ചോറ് വാരിക്കൊടുകയാണ് തൊട്ടടുത്തിരുന്ന മറ്റൊരു സുഹൃത്ത്.
സുഹൃത്തുക്കൾക്കൊപ്പം വിവാഹത്തിനെത്തിയതാണ് ഇവർ. വിവാഹത്തിന് ശേഷം സദ്യ കഴിക്കാൻ ഇരുന്നപ്പോഴാണ് കയ്യൊടിഞ്ഞത് കാരണം ഭക്ഷണം കഴിക്കാൾ സുഹൃത്ത് ബുദ്ധിമുട്ടുന്നത് തൊട്ടടുത്തിരിക്കുന്ന സുഹൃത്ത് കണ്ടത്. പിന്നെ ഒന്നും നോക്കിയില്ല, സപൂണുകൊണ്ട് കഷ്ടപ്പെട്ട് ഭക്ഷണം കഴിക്കുകയായിരുന്ന സുഹൃത്തിന്റെ കയ്യിൽനിന്ന് സ്പൂൺ വലിച്ചെടുത്ത് അവൻ വാരി നൽകി.
സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ അമ്പതിനായിരത്തിലധികം ആളുകളാണ് ഇതുവരെ കണ്ടത്. സുഹൃത്തുക്കളായാൽ ഇങ്ങനെ വേണമെന്നാണ് സോഷ്യൽ മീഡിയ ഒന്നടക്കം പറയുന്നത്.