ബഹാരോന്‍ ഫൂല്‍ ബര്‍സാവോ... ആഹാ, എന്ത് മനോഹരം, പേരക്കുട്ടിയെ പാട്ടുപഠിപ്പിക്കുന്ന പിജെ ജോസഫ്, വീഡിയോ വൈറൽ
മുഹമ്മദ് റാഫ് പാടിയ 'ബഹാരോൻ ഫൂല് ബർസാവോ' എന്ന ഗാനമാണ് പി ജെ പേരക്കുട്ടിയെ പഠിപ്പിക്കുന്നത്.
എല്ലാ കാലത്തും പാട്ട് പാടാനും പാട്ടു കേൾക്കാനും ഇഷ്ടമുളള നേതാവാണ് കേരളാ കോൺഗ്രസ് നേതാവ് പി.ജെ.ജോസഫ്.പേരക്കുട്ടി ജോസഫ് പി.ജോണിനെ പി.ജെ.ജോസഫ് പാട്ടു പഠിപ്പിക്കുന്ന മനോഹരമായ ഒരു ദൃശ്യമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലാകെ വൈറലാകുന്നത്. സൂരജ് എന്ന ചിത്രത്തിന് വേണ്ടി മുഹമ്മദ് റാഫ് പാടിയ 'ബഹാരോൻ ഫൂല് ബർസാവോ' എന്ന ഗാനമാണ് പി ജെ പേരക്കുട്ടിയെ പഠിപ്പിക്കുന്നത്. തെറ്റിയപ്പോൾ തിരുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. പിജെയുടെ മകൻ അപു ജോൺ ജോസഫാണ് ദൃശ്യം പകർത്തിയത്.
കൊച്ചുമകനെ പാട്ടുപഠിപ്പിച്ച് പിജെ ജോസഫ് | P J Joseph