വളര്‍ത്തുനായയെ കാണാനില്ലെന്ന പോസ്റ്റര്‍ കീറികളഞ്ഞു, യുവാവിന്‍റെ കോളറിനുപിടിച്ച് മുഖത്തടിച്ച് യുവതി - വീഡിയോ

അപാര്‍ട്ട്മെന്‍റ് ഓണേഴ്സ് അസോസിയേഷന്‍ സുപ്രീം കോടതിയേക്കാള്‍ വലുതാണോയെന്ന് ചോദിച്ചുകൊണ്ടാണ് യുവതി യുവാവിന്‍റെ കോളറില്‍പിടിച്ച് തള്ളുന്നത്

Video: Noida Woman Grabs Man's Collar, Slaps Him Over Missing Dog Poster

ദില്ലി: വളര്‍ത്തുനായയെ കാണാതായെന്ന് അറിയിച്ചുള്ള പോസ്റ്റര്‍ കീറികളഞ്ഞതിനെ ചൊല്ലി നോയിഡയില്‍ യുവാവും യുവതിയും തമ്മില്‍ തല്ലിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. നോയിഡ സെക്ടര്‍ 75ലെ ഹൗസിങ് സൊസൈറ്റിയിലാണ് സംഭവം. യുവാവിന്‍റെ പരാതിയിലും സാമൂഹിക മാധ്യമങ്ങളില്‍ വൈറാലയ വീഡിയോയുടെ അടിസ്ഥാനത്തിലാണ് നോയിഡ പോലീസ് കേസ് രജിസ്റ്റര്‍ ചെ്യതത്. എയിംസ് ഗോള്‍ഫ് അവന്യൂ സൊസൈറ്റി പ്രസിഡന്‍റായ വ്യക്തിയും അപാര്‍ട്ട്മെന്‍റിലെ താമസക്കാരിയും തമ്മിലാണ് അടിപിടിയുണ്ടായത്. യുവാവിന്‍റെ ടീഷര്‍ട്ടിന്‍റെ കോളറില്‍ പിടിച്ചുകൊണ്ട് യുവതി ചീത്ത വിളിക്കുന്നതും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. സമീപത്തുള്ളവര്‍ പറ‍ഞ്ഞിട്ടും യുവതി പിന്തിരിയാന്‍ തയ്യാറായില്ല. യുവാവിന്‍റെ മുഖത്തടിക്കാന്‍ ശ്രമിക്കുന്നതും പിടിച്ചു തള്ളുന്നതും വീഡിയോയിലുണ്ട്. യുവതിയും യുവാവും തമ്മില്‍ വാക്കേറ്റം തുടരുന്നതിനിടെ സമീപത്തുണ്ടായിരുന്നവരിലൊരാള്‍ ഇടപെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇരുവരും പരസ്പരം വാക്കേറ്റം തുടരുകയായിരുന്നു. 

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് യുവതിയുടെ വളര്‍ത്തു നായയെ കാണാതാകുന്നത്. തുടര്‍ന്ന് നായയെ കാണാനില്ലെന്ന് കാണിച്ച് യുവതി ഹൗസിങ് കോംപ്ലക്സിന് സമീപം നായയുടെ ചിത്രം സഹിതം പോസ്റ്ററുകള്‍ പതിച്ചിരുന്നു. എന്നാല്‍, ദീപാവലിയോടനുബന്ധിച്ചുള്ള പെയിന്‍റിങ് ജോലികളുള്ളതിനാല്‍ അസോസിയേഷന്‍ പ്രസിഡന്‍റായ യുവാവ് പോസ്റ്ററുകള്‍ നീക്കം ചെയ്തു. ഇതറിഞ്ഞ യുവതി പോസ്റ്ററുകള്‍ നീക്കം ചെയ്തതിനെ ചോദ്യം ചെയ്ത് രംഗത്തെത്തുകയായിരുന്നു. അപാര്‍ട്ട്മെന്‍റ് ഓണേഴ്സ് അസോസിയേഷന്‍ സുപ്രീം കോടതിയേക്കാള്‍ വലുതാണോയെന്ന് ചോദിച്ചുകൊണ്ടാണ് യുവതി യുവാവിന്‍റെ കോളറില്‍പിടിച്ച് തള്ളുന്നത്. യുവതി കോളറില്‍ പിടിച്ചുവെച്ചിട്ടും യുവാവ് തിരിച്ചൊന്നും ചെയ്യാതെ കാര്യങ്ങള്‍ വിശദീകരിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ യുവതിക്കെതിരെ യുവാവ് നോയിഡ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവാവിന്‍റെ മൊഴിയുടെയും വീഡിയോ ദൃശ്യത്തിന്‍റെയും അടിസ്ഥാനത്തില്‍ യുവതിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. 

അടിപിടിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറാലയാതോടെ യുവതിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഒരു വിഭാഗവും രണ്ടുപേര്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് മറ്റൊരു വിഭാഗവും അഭിപ്രായപ്പെട്ടു. യുവതി ഒരാളെ തല്ലുകയാണെന്നും അവരെ ഉടനെ അറസ്റ്റ് ചെയ്യണമെന്നുമാണ് വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ഒരാള്‍ എക്സ് പ്ലാറ്റ്ഫേമിലെഴുതിയത്. എന്നാല്‍, പൊതുസ്ഥലത്ത് അക്രമം ഉണ്ടാക്കിയതിന് രണ്ടുപേര്‍ക്കുമെതിരെ കേസെടുക്കണമെന്നും ചിലര്‍ കമന്‍റ് ചെയ്തു. കഴിഞ്ഞവര്‍ഷം നായയുടെ പേരില്‍ നോയിഡയിലെ അപാര്‍ട്ട്മെന്‍റിലെ താമസക്കുന്നയാളും സുരക്ഷാ ജീവനക്കാരനും തമ്മിലും സംഘര്‍ഷമുണ്ടായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ സുരക്ഷാ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios