'അല്ലെങ്കിലും അച്ഛന്മാര്‍ ഇങ്ങനെയാണ്'; വൈറലായി വാട്ട്സ്ആപ്പ് സ്ക്രീന്‍ ഷോട്ട്.!
ഇന്ത്യന്‍ കുടുംബങ്ങളില്‍ ചിലപ്പോള്‍ കഷ്ടപ്പെട്ട് നേടുന്ന ചില അംഗീകാരങ്ങള്‍ക്ക് അര്‍ഹിക്കുന്ന അഭിനന്ദനം ചിലപ്പോള്‍ കിട്ടിയെന്ന് വരില്ല.
ഇന്ത്യന്‍ കുടുംബങ്ങളില്‍ ചിലപ്പോള്‍ കഷ്ടപ്പെട്ട് നേടുന്ന ചില അംഗീകാരങ്ങള്‍ക്ക് അര്‍ഹിക്കുന്ന അഭിനന്ദനം ചിലപ്പോള്‍ കിട്ടിയെന്ന് വരില്ല. ഇന്ത്യയിലെ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ നേട്ടങ്ങളിൽ അഭിമാനിച്ചേക്കാം, എന്നാൽ സന്തോഷം പ്രകടിപ്പിക്കുന്ന കാര്യത്തിൽ അവർ അത്ര ആഘോഷം കാണിക്കാറില്ലെന്നാണ് ഹരീഷ് ഉദയകുമാർ (Harish Uthayakumar) എന്ന സംരംഭകന്‍ ട്വിറ്ററില്‍ (Twitter) പങ്കുവച്ച സ്ക്രീന്‍ ഷോട്ട് പറയുന്നത്. പല കാരണങ്ങളാല്‍ ഈ ട്വിറ്റ് വൈറലായിട്ടുണ്ട്.
സംഭവം ഇങ്ങനെയാണ്, ബ്ലൂലേണിന്റെ സഹസ്ഥാപകനും യൂട്യൂബറുമായ ഹരീഷ് ഫോർബ്സ് മാസികയുടെ 30 വയസ്സിന് താഴെയുള്ള മികച്ച 30 സംരംഭകരുടെ പട്ടികയില്‍ ഇടം നേടിയ വ്യക്തിയാണ്. വാട്ട്‌സ്ആപ്പിലൂടെ തന്‍റെ പിതാവുമായി സന്തോഷകരമായ വാർത്ത പങ്കുവെച്ച ഹരീഷിന് ലഭിച്ച മറുപടിയുടെ സ്ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ വൈറലാകുന്നത്.
എന്നിരുന്നാലും, അയാളുടെ അച്ഛന്റെ പ്രതികരണം നമുക്ക് പലർക്കും പരിചിതമായതാകും. ഉച്ചഭക്ഷണം കഴിച്ചോ എന്ന് പിതാവ് ചോദിക്കുന്നു. എന്നാല്‍ ഫോബ്സിന്‍റെ പട്ടികയില്‍ മകന്‍ എത്തി എന്നതിനോട് തണുപ്പനായി ഒരു ലൈക്ക് ഇട്ട് പ്രതികരിക്കുന്നു. “ചാറ്റിൽ കുറച്ച് ലൈക്കുകൾ ഇടൂ,” ഹരീഷ് തന്റെ പിതാവുമായി നടത്തിയ സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടിനൊപ്പം അടിക്കുറിപ്പിൽ എഴുതി.
വളരെ രസകരമായ പ്രതികരണങ്ങളാണ് ഹരീഷിന്‍റെ ട്വീറ്റിന് വരുന്നത്. അദ്ദേഹം മനസില്‍ ആയിരം ലൈക്കുകള്‍ ചെയ്യുന്നുണ്ടെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ സര്‍ക്കാര്‍ ജോലി കിട്ടി എന്നാണ് സന്ദേശം അയച്ചിരുന്നെങ്കില്‍ ഇതില്‍ കൂടുതല്‍ നല്ല അഭിനന്ദനം നല്‍കുമായിരുന്നു എന്നാണ് ഒരാള്‍ പറഞ്ഞത്.
1,600-ലധികം ലൈക്കുകളാണ് ഈ ട്വീറ്റിന് ലഭിച്ചിരിക്കുന്നത്. നെറ്റിസണുകൾ സമാനമായ സാഹചര്യങ്ങളിൽ അവരുടെ അനുഭവങ്ങൾ പങ്കിട്ടിട്ടുണ്ട്.