സ്കൂട്ടറിൽ പറന്ന് യുവാവ്, പിന്നിൽ തിരിഞ്ഞിരുന്ന് യുവതികളുടെ ഹോളി ആഘോഷം, അശ്ലീലമെന്ന് പരാതി, 80,500 പിഴ!
സ്കൂട്ടർ ഓടിച്ച യുവാവിനും പിന്നിലിരുന്ന രണ്ട് പെൺകുട്ടികൾക്കുമെതിരെ നോയിഡ പൊലീസ് 33,000 രൂപ പിഴ ചുമത്തിയിരുന്നു. അറസ്റ്റിലായതിന് പിന്നാലെ വീണ്ടും 47,500 രൂപ കൂടി പിഴ ചുമത്തിയിരിക്കുകയാണ് പൊലീസ്.
നോയിഡ: ദില്ലിയിൽ വേദവാൻ പാർക്കിന് മുന്നിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിലിരുന്ന് ഹോളി ആഘോഷിക്കുന്ന രണ്ട് പെൺകുട്ടികളുടെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അപകടകരമായ രീതിയിൽ വാഹനമോടിച്ച് പൊതുജനത്തിന് ശല്യമുണ്ടാക്കും വിധമുള്ള ഹോളി ആഘോഷ വീഡിയോക്കെതിരെ വലിയ വിമർശവനമുയർന്നിരുന്നു. വീഡിയോ വൈറലായി വിമർശനവും കൂടിയതോടെ സംഭവം പൊലീസിന്‍റെ ശ്രദ്ധയിലും പെട്ടു, ഇതോടെ സ്കൂട്ടർ യാത്രികർക്ക് കിട്ടിയത് മുട്ടൻ പണി. വിവധ വകുപ്പുകൾ ചുമത്തി പൊലീസ് പിഴയിട്ടത് 80,500 രൂപ. പിന്നാലെ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
വാഹനമോടിച്ച പിയൂഷ് എന്ന ജമുന പ്രസാദ്, വിനീത, പ്രീതി എന്നീ യുവതികളെയുമാണ് അറസ്റ്റ് ചെയ്തത്. നേരത്തെ വീഡിയോ ശ്രദ്ധയിൽ പെട്ടതോടെ സ്കൂട്ടർ ഓടിച്ച യുവാവിനും പിന്നിലിരുന്ന രണ്ട് പെൺകുട്ടികൾക്കുമെതിരെ നോയിഡ പൊലീസ് 33,000 രൂപ പിഴ ചുമത്തിയിരുന്നു. അറസ്റ്റിലായതിന് പിന്നാലെ വീണ്ടും 47,500 രൂപ കൂടി പിഴ ചുമത്തിയിരിക്കുകയാണ് പൊലീസ്. ഇതോടെ മൂവർ സംഘം ആകെ 80,500 രൂപ പിഴയടക്കണം. മാർച്ച് 25 നാണ് വൈറലായ വീഡിയോ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.യുവാവ് സ്‌കൂട്ടർ ഓടിക്കുകയും അതിന് പിന്നിൽ രണ്ടുപെൺകുട്ടികൾ ഹോളി ആഘോഷിച്ച് പരസ്പരം നിറങ്ങൾ വാരിപൂശുന്നതുമാണ് വീഡിയോ
വീഡിയോ അശ്ലീല ചുവയോടു കൂടിയതാണെന്നും അപകടകരമായ രീതിയില്‍ മറ്റുള്ളവരുടെ ജീവൻ അപകത്തിലാക്കിയാണ് യുവാക്കളുടെ അഭ്യാസമെന്നും വ്യാപക വിമർശനം ഉയർന്നു.ഇതോടെയാണ് വീഡിയോ പൊലീസിന്‍റെ ശ്രദ്ധയിൽ പെടുന്നത്. ഇതോടെ ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരിൽ ആദ്യം 33,000 രൂപ പിഴ ഈടാക്കി. ഹെൽമറ്റ് ധരിക്കാതെയാണ് മൂന്നുപേരും സഞ്ചരിച്ചത്. പിന്നാലെ വിവിധ വകുപ്പുകൾ ചുമത്തി 47,500 രൂപ കൂടി പിഴ ചുമത്തി.
സ്‌കൂട്ടർ ഉടമ 80,500 രൂപ പിഴയൊടുക്കമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അനിൽ കുമാർ യാദവ് വാർത്താ ഏജൻസികളോട് പ്രതികരിച്ചു.അശ്രദ്ധയോടെ വാഹനമോടിക്കുക, മറ്റുള്ളവരുടെ ജീവൻ അപകടപ്പെടുത്തുന്ന പ്രവൃത്തിയിൽ ഏർപ്പെടുക, പൊതു സ്ഥലത്ത് അശ്ലീലപ്രവൃത്തിയിലേർപ്പെടുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും റോഡ് നിയമങ്ങൾ പാലിക്കാതെ ആരും വാഹനമോടിക്കരുതെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അനിൽ കുമാർ യാദവ് പറഞ്ഞു.
Read More : സാമ്പത്തിക തട്ടിപ്പ്; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോൺസൻ മാവുങ്കലിന്‍റെ മുൻ മാനേജറുമായി നിധി കുര്യൻ അറസ്റ്റിൽ