ബാങ്ക് കൊള്ളയടിക്കാൻ കയറിയ കള്ളൻ കത്തെഴുതിവെച്ച് മടങ്ങി, കത്തിൽ പറഞ്ഞിതങ്ങനെ....
മോഷണശ്രമം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ബാങ്ക് അധികൃതർ പരാതി നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തു.
ഹൈദരാബാദ്: ബാങ്ക് മോഷ്ടിക്കാൻ കയറിയ മോഷ്ടാവ് ഒന്നും ലഭിക്കാത്തതിൽ നിരാശനായി കത്തെഴുതിവെച്ച് മടങ്ങി. തെലങ്കാന പോലീസിലെ മഞ്ചെരിയൽ ജില്ലയിലാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് സർക്കാർ റൂറൽ ബാങ്കിന്റെ ശാഖയിലാണ് മോഷ്ടിക്കാൻ കയറിയത്. പ്രധാന വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് ബാങ്കിന്റെ ശാഖയുടെ ലോക്കറുകൾ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
പിന്നീട് കാഷ്യറുടെയും മറ്റ് ജീവനക്കാരുടെയും ക്യാബിനുകളിൽ തിരച്ചിൽ നടത്തിയെങ്കിലും പണമോ വിലപിടിപ്പുള്ള വസ്തുക്കളോ ലഭിച്ചില്ല. ലോക്കറുകൾ തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ കടുത്ത നിരാശനായി. തുടർന്ന് മോഷ്ടാവ് പേപ്പറെടുത്ത് തന്റെ ദുരസ്ഥ എഴുതിവെച്ചു. എനിക്ക് ഒരു രൂപ പോലും കിട്ടിയില്ല. അതുകൊണ്ടുതന്നെ എന്നെ പിടികൂടരുത്. എന്റെ വിരലടയാളം അവിടെ ഉണ്ടാകില്ല. നല്ല ബാങ്കാണിത്- മോഷ്ടാവ് പേപ്പറിൽ കുറിച്ചു. ഒരു റെസിഡൻഷ്യൽ ഹൗസിലാണ് ബാങ്ക് പ്രവർത്തിക്കുന്നത്. മോഷണ സമയം സുരക്ഷാ ജീവനക്കാരുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
'ഇത് കുറച്ച് ഓവറാണോ?'; ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെയുള്ള ആഘോഷത്തിന്‍റെ വീഡിയോ...
മോഷണശ്രമം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ബാങ്ക് അധികൃതർ പരാതി നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.