ആശുപത്രിയിൽ രോഗിയുടെ അരികിൽ സൂക്ഷിച്ച ഭക്ഷണവും പാലും കുടിച്ച് തെരുവ് നായ, 30 സെക്കന്റ് വീഡിയോ വൈറൽ
ഏകദേശം 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിച്ചത്. രോഗിയുടെ അരികിൽ സൂക്ഷിച്ചിരുന്ന ഭക്ഷണവും പാലും നായ കഴിക്കുന്നതായാണ് വീഡിയോ.
ലഖ്നൗ: ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ വാർഡിൽ രോഗിക്ക് കഴിക്കാൻ നൽകിയ ഭക്ഷണം കഴിച്ച് തെരുവ് നായ. സംഭവത്തിന്റെ വീഡിയോ വൈറലായി. ഉത്തർപ്രദേശിലെ മൊറാദാബാദിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. രോഗിയുടെ ഭക്ഷണം കഴിക്കുന്ന തെരുവ് നായയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. വീഡിയോ വൈറലായതോടെ മൊറാദാബാദ് ജില്ലാ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ (സിഎംഒ) വിശദീകരണവുമായി രംഗത്തെത്തി. വീഡിയോ ശ്രദ്ധയിൽപ്പെട്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിച്ചത്. രോഗിയുടെ അരികിൽ സൂക്ഷിച്ചിരുന്ന ഭക്ഷണവും പാലും നായ കഴിക്കുന്നതായാണ് വീഡിയോ. ആശുപത്രി ചീഫ് മെഡിക്കൽ സൂപ്രണ്ടിന്റെ (സിഎംഎസ്) നേതൃത്വത്തിൽ അന്വേഷിക്കുമെന്നും സിഎംഒ ഡോ. കുൽദീപ് സിംഗ് പറഞ്ഞു. ആശുപത്രി വാർഡുകളിലെ വാർഡിലേക്ക് ഒരു മൃഗവും പ്രവേശിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹെല്‍മറ്റില്ല, ഓടുന്ന ബൈക്കില്‍ മുഖാമുഖമിരുന്ന് കെട്ടിപ്പിടിച്ച് റൊമാന്‍സ്; 8000 പിഴയിട്ട് പൊലീസ്
അപകടകരമായ രീതിയില്‍ ബൈക്ക് ഓടിച്ചതിന് പിഴ ചുമത്തി പൊലീസ്. ഓടുന്ന ബൈക്കില്‍ ഹെല്‍മറ്റ് ധരിക്കാതെ മുഖാമുഖമിരുന്ന് കെട്ടിപ്പിടിച്ച ദമ്പതികള്‍ക്കാണ് പണി കിട്ടിയത്. ഈ ബൈക്ക് യാത്രയുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാക്കുന്ന ഇത്തരക്കാര്‍ക്കെതിരെ നടപടി വേണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയര്‍ന്നു.
സിംഭവാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ ദേശീയ പാത 9 ലാണ് സംഭവം നടന്നത്. നിരുത്തരവാദപരമായ പെരുമാറ്റത്തിനെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് ഹാപുർ പൊലീസ് ദമ്പതികൾക്ക് കനത്ത പിഴ ചുമത്തിയത്. മോട്ടോർ വാഹന നിയമ പ്രകാരം ബൈക്ക് യാത്രികനിൽ നിന്ന് 8000 രൂപ പിഴ ചുമത്തുകയും നിയമ നടപടികൾ ആരംഭിക്കുകയും ചെയ്തു. ഇക്കാര്യം ഹാപുര്‍ പൊലീസ് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.