വാര്‍ത്താ സമ്മേളനത്തിനിടെ പാമ്പ്; മുഖ്യമന്ത്രി കൂൾ, പരിഭ്രാന്തരായി സുരക്ഷാ ജീവനക്കാരും ഒപ്പമുള്ളവരും - വീഡിയോ

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ അപ്രതീക്ഷിതമായി ഒരു പാമ്പ്. എല്ലാവരും പരിഭ്രാന്തരായെങ്കിലും അതിനെ ഉപദ്രവിക്കരുതെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

Snake entered into press conference of chief minister and he told not to kill it afe

റായ്പൂര്‍: ഛത്തീസ്‍ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ വാര്‍ത്താ സമ്മേളനത്തിനിടയിലേക്ക് അപ്രതീക്ഷിതമായി എത്തിയ പാമ്പ് ആശങ്ക പരത്തി. മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെയാണ് പാമ്പിനെ കണ്ടത്. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നവരും പരിഭ്രാന്തരായി. ചിലര്‍ പാമ്പിനെ കൊല്ലാന്‍ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി വിലക്കി.

പാമ്പിനെ കണ്ട് ഒപ്പമുണ്ടായിരുന്നവര്‍ വിരണ്ടപ്പോഴും ഭൂപേഷ് ബാഗല്‍ കൂളായിരുന്നു. പാമ്പിനെ ഉപദ്രവിക്കാന്‍ തുനിഞ്ഞവരെ അദ്ദേഹം വിലക്കി. അതിനെ ഉപദ്രവിക്കരുതെന്നും പോകാന്‍ അനുവദിക്കൂ എന്നും മുഖ്യമന്ത്രി അവരോട് പറയുകയും ചെയ്തു. ചാനലുകളുടെയും വാര്‍ത്താ ഏജന്‍സികളുടെയും ക്യാമറകള്‍ക്ക് മുന്നില്‍ വെച്ച് അപ്രതീക്ഷിതമായി എത്തിയ പാമ്പും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളും ക്യാമറകളില്‍ പതിഞ്ഞു. ഈ ദൃശ്യങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. പാമ്പിനെ കൊല്ലാന്‍ നോക്കിയവരെ അത് വിഷമില്ലാത്ത പാമ്പാണെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി വിലക്കിയത്. 

ഒരു പ്ലാസ്റ്റിക് ബാഗ് കൊണ്ടുവന്ന് പാമ്പിനെ ബാഗിലേക്കി എവിടെയെങ്കിലും കൊണ്ടുപോയി വിടാനായിരുന്നു സ്ഥലത്തുണ്ടായിരുന്നവരോട് അദ്ദേഹത്തിന്റെ നിര്‍ദേശം. ശേഷം വാര്‍ത്താ സമ്മേളനം തുടര്‍ന്ന അദ്ദേഹം പാമ്പുകളെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് ഒരു വിവരണവും നല്‍കി. വാര്‍ത്താ സമ്മേളനത്തില്‍ പാമ്പ് കയറിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ രസകരമായ കമന്റുകളാണ് ആളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ എഴുതുന്നത്. എന്നാല്‍ വിഷമില്ലാത്ത നിരുപദ്രവകാരിയായ പാമ്പിനെ ഉപദ്രവിക്കാരുതെന്ന് പറഞ്ഞ് ഒപ്പമുണ്ടായിരുന്നവരെ വിലക്കിയ  മുഖ്യമന്ത്രിയുടെ നടപടിയെ നിരവധിപ്പേര്‍ അഭിനന്ദിക്കുകയും ചെയ്തു. 

വീഡിയോ കാണാം...

Read also: 'ഹോം അല്ല, അതുക്കും മേലെ'; ഗണേഷ് കുമാർ നൽകിയ വീട്ടിൽ വൻ സർപ്രൈസുകളുമായി പാലുകാച്ച്, അർജുനെ ഞെട്ടിച്ച സമ്മാനവും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios