പിരിയാന്‍ മനസ്സുണ്ടായിട്ടല്ല, പക്ഷേ...; സ്മൃതി ഇറാനിയുടെ വികാരനിര്‍ഭര പോസ്റ്റ്
മകന്‍ സോഹര്‍ ഇറാനി ഉന്നതപഠനത്തിനായി ദൂരേയ്ക്ക് പോകുന്ന സാഹചര്യത്തിലാണ് സ്മൃതിയുടെ വൈകിരകത നിറയുന്ന പോസ്റ്റെന്നാണ് റിപ്പോര്‍ട്ട്.
ദില്ലി: സ്മൃതി ഇറാനിയെന്ന കേന്ദ്രമന്ത്രിയെക്കാള്‍ സോഷ്യല്‍മീഡിയയ്ക്ക് പ്രിയങ്കരി സ്മൃതി ഇറാനി എന്ന അമ്മയാണ്. തന്‍റെ ഇന്‍സ്റ്റഗ്രാമീലൂടെ സ്മൃതി പങ്കുവയ്ക്കുന്ന വീട്ടുവിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്ന നിരവധി ആരാധകരാണ് അവര്‍ക്കുള്ളത്. മക്കളെക്കുറിച്ചുള്ള സ്മൃതിയുടെ പോസ്റ്റുകള്‍ ഹൃദയം തൊടുന്നവയാണെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഇപ്പോഴിതാ അത്തരമൊരു വികാരനിര്‍ഭരമായ പോസ്റ്റ് പങ്കുവച്ച് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിന്‍റെ മനം കവര്‍ന്നിരിക്കുകയാണ് സ്മൃതി.
നടന്നുപോകുന്ന തന്‍റെ മക്കളുടെ ചിത്രം പങ്കുവച്ചാണ് സ്മൃതിയുടെ പോസ്റ്റ്. 'മക്കള്‍ വളര്‍ന്നാല്‍ അവരെ പോകാന്‍ അനുവദിച്ചേ മതിയാവൂ. പറഞ്ഞുവിടാന്‍ മനസ്സുണ്ടായിട്ടല്ല, പക്ഷേ അതു ചെയ്തല്ലേ പറ്റൂ' എന്നായിരുന്നു ചിത്രത്തിന്‍റെ ക്യാപ്ഷന്‍
മകന്‍ സോഹര്‍ ഇറാനി ഉന്നതപഠനത്തിനായി ദൂരേയ്ക്ക് പോകുന്ന സാഹചര്യത്തിലാണ് സ്മൃതിയുടെ വൈകിരകത നിറയുന്ന പോസ്റ്റെന്നാണ് റിപ്പോര്‍ട്ട്. 17 വയസ്സുകാരനായ സോഹറും 15കാരിയായ സോയിഷുമാണ് സ്മൃതിയുടെ മക്കള്‍ മകന്‍റെ പ്ലസ് ടു പരീക്ഷയ്ക്ക് മുന്നോടിയായി സ്മൃതി ഇറാനി പങ്കുവച്ച പോസ്റ്റും സോഷ്യല്‍മീഡിയയില്‍ തരംഗമായിരുന്നു.