യുക്രൈൻ യുദ്ധഭൂമിയിൽ നാട്ടു നാട്ടു തരംഗം; ചടുലമായ ചുവടുകൾ, വരികളിൽ സർപ്രൈസ് !
'ആര്‍ആര്‍ആ'റിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിന്റെ അലയൊലികൾ അവസാനിച്ചിട്ടില്ല. സംഗീത സംവിധാനത്തിന് ഓസ്കാർ കൂടി ലഭിച്ചതോടെ ലോകമെമ്പാടും ഈ പാട്ടിന് ആരാധകരും ഏറി.
'ആര്‍ആര്‍ആ'റിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിന്റെ അലയൊലികൾ അവസാനിച്ചിട്ടില്ല. സംഗീത സംവിധാനത്തിന് ഓസ്കാർ കൂടി ലഭിച്ചതോടെ ലോകമെമ്പാടും ഈ പാട്ടിന് ആരാധകരും ഏറി. ഇപ്പോഴിതാ യുദ്ധഭൂമിയായ യുക്രെയ്‌നിലും നാട്ടു തരംഗം എത്തിയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ യുക്രേനിയൻ സൈനികർ ജനപ്രിയ ഹിറ്റ് ഗാനത്തിന് ഡാൻസ് ചെയ്യുകയാണ്. എന്നാൽ ഒരു വർഷമയാ തുടരുന്ന യുദ്ധത്തിനിടെ എത്തുന്ന ഗാനത്തിന്റെ വരികളില സർപ്രൈസും മറിച്ചൊന്നു. നാട്ടു ഗാനത്തിന്റെ വരികൾക്കിടയിൽ പറയുന്നതെല്ലാം റഷ്യയുമായുള്ള യുദ്ധ സാഹചര്യത്തിന്റെ വിവരണമാണ്.അതേസമയം ഏവരെയും ഞെട്ടിക്കുന്ന ചടുലമായ ചുവടുകളുമായി, നൃത്ത സംവിധാനവും നിർവഹിച്ചിരിക്കുന്നുണ്ട് ഈ വീഡിയോയിൽ എന്നത് ഏറെ ശ്രദ്ധേയമാണ്.
ഓസ്‌കാർ പുരസ്‌കാരം നേടിയ 'നാട്ടു-നാട്ടു' ചിത്രീകരിച്ചത് യുക്രെയിനിലാണ്. യുക്രെയ്ൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ മാരിൻസ്കി പാലസിലായിരുന്നു ഗാനരംഗം ചിത്രീകരിച്ചത്. യുക്രെയ്‌നിൽ റഷ്യയുടെ അധിനിവേശം തുടങ്ങുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ്, 2021 ഓഗസ്റ്റിലായിരുന്നു ഗാനത്തിന്റെ ചിത്രീകരണം നടന്നത്.
2022 - മർച്ചിൽ ചിത്രത്തിന്റെ പ്രൊമോഷനിനിടെ സംവിധായകൻ എസ്എസ് രാജമൗലി യുക്രൈനിൽ നടന്ന ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവച്ചത് ശ്രദ്ധേയമായിരുന്നു. പാട്ടിന്റെ ഷൂട്ടിംഗ് സമയം ഓർമ്മിച്ച അദ്ദേഹം റഷ്യൻ- യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചും സംസാരിച്ചിരുന്നു. ചില നിർണായക രംഗങ്ങൾ ചിത്രീകരിക്കാനാണ് ഞങ്ങൾ അവിടെ പോയത്. ഇപ്പോൾ യുദ്ധമായി മാറിയ പ്രശ്‌നങ്ങളെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് പ്രശ്നത്തിന്റെ ഗൗരവം മനസിലാകുന്നതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായ രാം ചരൺ, ഗാനരംഗങ്ങൾ ചിത്രീകരിക്കുന്നതിന് നൽകിയ പിന്തുണയ്ക്ക് യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയോട് നന്ദി പറഞ്ഞിരുന്നു.'ഞങ്ങൾ യുക്രെയ്നിന്റെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ വെച്ച് നാട്ടു നാട്ടു ചിത്രീകരിച്ചു. ഒരു കലാകാരനായതിനാൽ, അദ്ദേഹം വളരെ അനുഭാവപൂർവ്വം പെരുമാറി. അവിടെ ഷൂട്ട് ചെയ്യാൻ അനുവദിച്ചു. ഞങ്ങൾ 17 ദിവസമാണ് അവിടെ ഷൂട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എം എം കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മകൻ കാലഭൈരവും രാഹുലും ചേര്‍ന്ന് പാടിയ നാട്ട് നാട്ടിന് ഒറിജിനൽ സോങ് വിഭാഗത്തിലായിരുന്നു ഓസ്കാർ പുരസ്‍കാരം ലഭിച്ചത്. രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യൻ ഭാഷകളിൽ സൂപ്പർ ഹിറ്റ് പാട്ടുകൾ തീർത്ത് മുന്നേറുന്നതിനിടെയായിരുന്നു കീരവാണിക്കുള്ള ഓസ്‍കര്‍ പുരസ്‌ക്കാരം. 'ദേവരാഗം' അടക്കം മലയാളത്തിലും ഹിറ്റ് സംഗീതം ഒരുക്കിയ, തലമുതിർന്ന സംഗീതജ്ഞനുള്ള അംഗീകാരം തെന്നിന്ത്യക്കാകെ അഭിമാനമായി മാറിയിരുന്നു.