കൊള്ളയടിക്കാനെത്തി, ബാങ്ക് ബാലൻസ് കണ്ട് യുവതിക്ക് പണം തിരികെ നൽകി മോഷ്ടാവ്
ലി കയ്യിലുണ്ടായിരുന്ന 2500 യുവാൻ മോഷ്ടാവിന് നൽകി. തുടർന്ന് ലീയോട് ബാങ്ക് ബാലൻസ് കാണിക്കാൻ മോഷ്ടാവ് ആവശ്യപ്പെട്ടു. എന്നാൽ ബാങ്ക് ബാലൻസ് കണ്ടതും ലീയ്ക്ക് പണം അയാൾ തിരിച്ച് നൽകുകയായിരുന്നു.
ബീജിയിങ്: കൊള്ളയടിക്കാനെത്തിയ ആൾ യുവതിക്ക് പണം തിരികെ നൽകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്ന യുവതിയെ ഭീഷണിപ്പെടുത്തി പണം കവരാൻ ശ്രമിക്കുന്നതിനിടെയാണ് രസകരമായ സംഭവം നടന്നത്. ചൈനയിലെ ഹെയ്വാൻ നഗരത്തിലാണ് സംഭവം.
ഹെയ്വാനിലെ ഐസിബിസി ബാങ്കിലെ എടിഎമ്മിൽ പണം പിൻവലിക്കുകയായിരുന്നു ലി എന്ന യുവതി. പെട്ടെന്ന് കത്തിയുമായി ഒരാൾ എടിഎം കൗണ്ടറിനുള്ളിൽ അതിക്രമിച്ച് കയറുകയും ലിയോട് പണം ആവശ്യപ്പെടുകയും ചെയ്തു. ലി കയ്യിലുണ്ടായിരുന്ന 2500 യുവാൻ മോഷ്ടാവിന് നൽകി. തുടർന്ന് ലീയോട് ബാങ്ക് ബാലൻസ് കാണിക്കാൻ മോഷ്ടാവ് ആവശ്യപ്പെട്ടു. എന്നാൽ ബാങ്ക് ബാലൻസ് കണ്ടതും ലീയ്ക്ക് പണം അയാൾ തിരിച്ച് നൽകുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ചൈനീസ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മോഷ്ടാവിന് പ്രശംസിച്ച് നിരവധിയാളുകളാണ് എത്തിയത്. സംഭവത്തിന് ശേഷം മോഷ്‍ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.