കഞ്ചാവ് അടക്കമുള്ള തൊണ്ടി മുതൽ തിന്നുന്നു, സ്റ്റേഷൻ പ്രവർത്തനം താറുമാറാക്കി എലി ശല്യം, പരാതിയുമായി പൊലീസ്

പഴക്കം ചെന്ന കെട്ടിടത്തിൽ എലി ശല്യം രൂക്ഷമാണെന്നും തൊണ്ടിമുതലുകൾ എലികളും പാറ്റകളും കയറി നശിപ്പിക്കുകയാണെന്നുമാണ് കഴിഞ്ഞ ദിവസം പൊലീസ് സൂപ്രണ്ട് വിശദമാക്കിയത്. 

rat menace in police station police superintendent raises severe concern over old building etj

ന്യൂ ഒർലീൻസ്: തൊണ്ടിമുതൽ കാണാതാവുന്നതിന് വിചിത്രമായ പല കാരണങ്ങളും പൊലീസുകാർ നിരത്താറുണ്ട്. അത്തരത്തിലൊരു വിശദീകരണത്തിന്റെ ഞെട്ടലിലാണ് അമേരിക്കയിലെ ന്യൂ ഒർലീൻസ് എന്ന ചെറുനഗരം. ന്യൂ ഒർലീനിലെ പൊലീസ് ആസ്ഥാനത്ത് സൂക്ഷിച്ചിരുന്ന കഞ്ചാവ് കാണാതാവുന്നതിന് എലിയെ പഴി ചാരുകയാണ് പൊലീസ്. പഴക്കം ചെന്ന കെട്ടിടത്തിൽ എലി ശല്യം രൂക്ഷമാണെന്നും തൊണ്ടിമുതലുകൾ എലികളും പാറ്റകളും കയറി നശിപ്പിക്കുകയാണെന്നുമാണ് കഴിഞ്ഞ ദിവസം പൊലീസ് സൂപ്രണ്ട് വിശദമാക്കിയത്. 

കെട്ടിടം 1968ൽ നിർമ്മിച്ചതാണെന്നും കാലപ്പഴക്കം പൊലീസ് ആസ്ഥാനത്തിന്റെ പ്രവർത്തനത്തെ ബാധിച്ചതായുമാണ് പൊലീസ് വ്യക്തമാക്കിയത്. പ്രതികളിൽ നിന്ന് പിടികൂടിയ കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കൾ എലികൾ തിന്ന് മത്ത് പിടിച്ച് നടക്കുകയാണെന്നാണ് പൊലീസ് സൂപ്രണ്ട് ആനി കിർക് പാട്രിക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഉദ്യോഗസ്ഥർക്ക് നൽകിയ മേശകളിൽ അടക്കം എലി കാഷ്ഠം കാണുന്ന സ്ഥിതിയാണെന്നും ഇവർ കൂട്ടിച്ചേർത്തു. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ നഗരസഭയുടെ സഹായം തേടിയാണ് പൊലീസ് സൂപ്രണ്ടിന്റെ വെളിപ്പെടുത്തൽ. പൊലീസ് ആസ്ഥാനത്ത് മാത്രമല്ല വിവിധ സ്റ്റേഷനുകളിലും സമാന സ്ഥിതിയാണെന്നും ആനി പറയുന്നത്. 

ഒരു തരത്തിലും വൃത്തിയാക്കാൻ പറ്റാത്ത രീതിയിലുള്ള അന്തരീക്ഷം വൃത്തിയാക്കുന്ന തൊഴിലാളികളോട് ഏറെ ബഹുമാനമുണ്ടെന്നും ആനി പറയുന്നു. എന്നാൽ എലികൾക്ക് ലഹരി ബാധിക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്. അതേസമയം പൊലീസ് ആസ്ഥാനത്തിന്റെ സ്ഥിതി മെച്ചപ്പെടുത്തേണ്ടത് ക്രമസമാധാന പാലനത്തിന് അത്യാവശ്യമാണെന്നും വിദഗ്ധർ പറയുന്നു. പൊലീസ് സ്റ്റേഷനായി താൽക്കാലിക ഇടമെങ്കിലും ഒരുക്കാനുള്ള ശ്രമത്തിലാണുള്ളതെന്നാണ് നഗരസഭ വിശദമാക്കുന്നത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios