വെറും കൈകൊണ്ട് 30 നില കെട്ടിടം കയറി, 26 നിലയെത്തിയപ്പോൾ, മതി ഇറങ്ങിക്കോ എന്ന് പൊലീസ്, യുവാവ് അറസ്റ്റിൽ
നിലത്തിറങ്ങിയ ഇയാളെ അറസ്റ്റ്. ഇൻസ്റ്റാഗ്രാം പേജിൽ 302K ഫോളോവേഴ്‌സ് ഉള്ള ബാനോട്ടിന് ഇത്തരം സാഹസികത പുതുമയല്ല.
ബ്യൂണസ് ഐറിസ്: 30 നില കെട്ടിടത്തിന് മുകളിൽ കൈയിൽ കയറുപോലമില്ലാതെ കയറാൻ ശ്രമിച്ച പോളണ്ട് പൗരൻ അർജന്റീനയിൽ അറസ്റ്റിൽ. സിലേഷ്യൻ സ്പൈഡർ മാൻ എന്നറിയപ്പെടുന്ന മാക്കിൻ ബനോട്ട് (36) ആണ് അർജൻ്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെ 30 നില കെട്ടിടത്തിൽ വെറും കൈകൾ ഉപയോഗിച്ച് കയറാൻ ശ്രമിച്ചത്. അർജൻ്റീനയുടെ ഫുട്ബോൾ ജേഴ്‌സിയണിഞ്ഞ കെട്ടിടത്തിൻ്റെ 25 നിലകൾ എത്തിയപ്പോൾ അഗ്നിശമന സേനാംഗങ്ങൾ തടഞ്ഞു. കെട്ടിടത്തിനുള്ളിലെ ആരോ എമർജൻസി ലൈനിൽ വിളിച്ചതിനെത്തുടർന്ന് 30-ലധികം അഗ്നിശമന സേനാംഗങ്ങളും ആംബുലൻസുകളും പൊലീസും സംഭവസ്ഥലത്തെത്തി.
നിലത്തിറങ്ങിയ ഇയാളെ അറസ്റ്റ്. ഇൻസ്റ്റാഗ്രാം പേജിൽ 302K ഫോളോവേഴ്‌സ് ഉള്ള ബാനോട്ടിന് ഇത്തരം സാഹസികത പുതുമയല്ല. 2019 ൽ വാർസയിലെ 557 അടി ഉയരമുള്ള മാരിയറ്റ് ഹോട്ടലിൽ യാതൊരു സുരക്ഷയുമില്ലാതെ കയറിയതിന് ബാനോട്ട് അറസ്റ്റിലായിരുന്നു.
Read More... വിദൂരബീച്ചിൽ കുടുങ്ങി യുവാവ്, കല്ലുകളുപയോഗിച്ച് മണലിലെഴുതി 'ഹെൽപ്', ഒടുവിൽ
ഗ്ലിയോമ ബാധിച്ച ഒരു പെൺകുട്ടിക്ക് വേണ്ടി ധനസമാഹരണത്തിനായി മുമ്പ് യുകെയിലെ 500 അടി ഹംബർ ബ്രിഡ്ജിൽ കയറി ഞെട്ടിച്ചു. റൊമാനിയയിലെ 1,000 അടി ഉയരമുള്ള ചിമ്മിനി, ബാഴ്‌സലോണയുടെ 380 അടി ഉയരമുള്ള മെലിയ സ്കൈ, സിലേഷ്യയുടെ ഫാക്ടറി ചിമ്മിനികൾ എന്നിവയിലൊക്കെ അദ്ദേഹം കയറി സാഹസികത കാണിച്ചിരുന്നു.