മോദിയുടെയും യോഗിയുടെയും സഹോദരിമാർ ഒറ്റ ഫ്രെയിമിൽ; കണ്ടുമുട്ടിയത് ക്ഷേത്ര സന്ദർശനത്തിനിടെ -വീഡിയോ
ഇരുവരുടെയും വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചു. ഇരുവരും ആലിംഗനം ചെയ്യുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയപം സഹോദരിമാർ ക്ഷേത്രത്തിൽ കണ്ടുമുട്ടി. വെള്ളിയാഴ്ച ഉത്തരാഖണ്ഡിലെ ഗർവാളിലെ ക്ഷേത്രത്തിൽവെച്ചാണ് ഇരുവരും അപ്രതീക്ഷിതമായി കണ്ടുമുട്ടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരി വാസന്തിബെൻ സാവൻ മാസത്തിൽ ശിവ പ്രാർത്ഥിനക്കായാണ് പൗരി ഗർവാളിലെ നീലകണ്ഠ മഹാദേവ ക്ഷേത്രത്തിൽ ഭർത്താവിനൊപ്പം എത്തിത്. തുടർന്ന് കോത്താരി ഗ്രാമത്തിലെ പാർവതി ക്ഷേത്രം സന്ദർശിക്കവെയാണ് യോഗി ആദിത്യനാഥിന്റെ സഹോദരി ശശി ദേവിയെ കണ്ടുമുട്ടിയത്.
Read More... ചുരമിറക്കാൻ നോക്കി, വീണിട്ടും പൊരുതിക്കയറിയ രാഹുൽ; 'ഇന്ത്യ'യുടെ നായകനാകാൻ തിരിച്ചുവരവ്, ഇനി ബിജെപി ഭയക്കണോ?
ഇരുവരുടെയും വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചു. ഇരുവരും ആലിംഗനം ചെയ്യുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു. ബി.ജെ.പി നേതാവ് അജയ് നന്ദയാണ് വീഡിയോ പങ്കുവെച്ചത്. പ്രധാനമന്ത്രി മോദിയുടെ സഹോദരി ബസന്തിബെന്നിന്റെയും മുഖ്യമന്ത്രി യോഗിയുടെ സഹോദരി ശശിയുടെയും കൂടിക്കാഴ്ച ലാളിത്യത്തിന്റെയും ഇന്ത്യൻ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഉദാത്തമായ ഉദാഹരണമാണെന്ന് ബിജെപി നേതാവ് കുറിച്ചു.