6 വയസുകാരിയെ കടിച്ച് കീറി തെരുവുനായ പിന്നാലെ നായകൾക്ക് ഭക്ഷണം നൽകിയിരുന്ന ദമ്പതികളെ ആക്രമിച്ച് നാട്ടുകാർ
രാവിലെയായിരുന്നു തെരുവുനായയുടെ ആക്രമണമുണ്ടായത്. ഉച്ചയ്ക്ക് ശേഷം തെരുവുനായകൾക്ക് ഭക്ഷണവുമായി എത്തിയ യുവ ദമ്പതികൾക്കെതിരെ നാട്ടുകർ പ്രതിഷേധിച്ചിരുന്നു
നോയിഡ: ആറ് വയസുകാരിക്ക് തെരുവുനായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതിന് പിന്നാലെ തെരുവുനായകൾക്ക് ഭക്ഷണം നൽകിയിരുന്ന ദമ്പതികളെ ആക്രമിച്ച് നാട്ടുകാർ. നോയിഡയിലാണ് സംഭവം. പാൻ ഒയാസിസ് റെസിഡെൻഷ്യൽ സൊസൈറ്റിയിലാണ് സംഭവമുണ്ടായത്. ഈ പരിസരത്തെ തെരുവു നായകൾക്ക് പതിവായി ഭക്ഷണം നൽകിയിരുന്ന യുവ ദമ്പതികളെയാണ് നാട്ടുകാർ ആക്രമിച്ചത്.
മെയ് 2നാണ് സംഭവമുണ്ടായത്. ഇവിടെ വീടിന് സമീപത്ത് കളിച്ു കൊണ്ടിരുന്ന ആറ് വയസുകാരിക്ക് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. രാവിലെയായിരുന്നു തെരുവുനായയുടെ ആക്രമണമുണ്ടായത്. ഉച്ചയ്ക്ക് ശേഷം തെരുവുനായകൾക്ക് ഭക്ഷണവുമായി എത്തിയ യുവ ദമ്പതികൾക്കെതിരെ നാട്ടുകർ പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധം വാക്കേറ്റത്തിലേക്കും കയ്യേറ്റത്തിലേക്കും എത്തുകയായിരുന്നു. ശുഭം, സംഗലിത എന്നീവർക്കാണ് നാട്ടുകാരിൽ നിന്ന് മർദ്ദനമേറ്റത്. പൊലീസ് എത്തിയാണ് ദമ്പതികളെ ആൾക്കൂട്ടത്തിന്റെ കയ്യിൽ നിന്ന് രക്ഷിച്ചത്.
ദമ്പതികളെ ആൾക്കൂട്ടം കയ്യേറ്റം ചെയ്യുന്നതിന്റേയും തടഞ്ഞ് വയ്ക്കുന്നതിന്റേയുമായ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം