ഒരു മനുഷ്യന്‍റെ ജീവന്‍ രക്ഷിക്കാന്‍ റംസാന്‍ വ്രതം ഉപേക്ഷിച്ച് യുവാവ്

അസമിലെ ദേമാജി ജില്ലയിലെ രഞ്ജൻ ഗൊഗോയി എന്നയാൾക്ക് രക്തം നൽകുന്നതിന് വേണ്ടിയാണ് അഹമ്മദ് വ്രതം ഉപേക്ഷിച്ചത്. ഗുവാഹത്തിയിലെ അപ്പോളോ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു ഗൊഗോയി. 

Mangaldoi Man Breaks Ramzan Fast, Donates Blood To Man

ഗുവാഹത്തി: അസമിലെ മംഗൾഡോയിയിൽ നിന്നുള്ള മുസ്ലിം മതവിശ്വാസിയായ പാനാവുള്ള അഹമ്മദ് ഖാന്‍ തന്‍റെ വ്രതം വെടിഞ്ഞ് മറ്റൊരു മനുഷ്യ ജീവന് താങ്ങായി. വിശ്വസവും മനുഷ്യത്വത്തോളം പ്രധാന്യമാണെന്ന് തെളിയിച്ച ഇദ്ദേഹത്തിന്‍റെ പ്രവര്‍ത്തി ജീവന്‍ നല്‍കിയത് ഒരു യുവാവിനാണ്. യുവാവിന് ജീവൻ നഷ്ടപ്പെടാതിരിക്കാനാണ് സ്വന്തം രക്തം നൽകാൻവേണ്ടി അഹമ്മദ് വ്രതം അവസാനിപ്പിച്ചത്.

അസമിലെ ദേമാജി ജില്ലയിലെ രഞ്ജൻ ഗൊഗോയി എന്നയാൾക്ക് രക്തം നൽകുന്നതിന് വേണ്ടിയാണ് അഹമ്മദ് വ്രതം ഉപേക്ഷിച്ചത്. ഗുവാഹത്തിയിലെ അപ്പോളോ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു ഗൊഗോയി. 

പാനാവുള്ള അഹമ്മദിന്‍റെ സുഹൃത്തായ തപാഷ് ഭഗവതിക്കാണ് രക്തം അന്വേഷിച്ചുള്ള ഫോണ്‍വന്നത്. രക്ത ദാതാക്കളുടെയും സോഷ്യൽ ആക്ടിവിസ്റ്റുകളുടെയും കൂട്ടായ്മയായ 'ടീം ഹ്യുമാനിറ്റി' എന്ന പ്രസിദ്ധമായ ഫേസ്ബുക്ക് പേജിൽ അംഗമാണ് അഹമ്മദും തപാഷും.

ട്യൂമർ നീക്കം ചെയ്ത രോഗിക്ക് അടിയന്തരമായി രക്തം വേണമെന്ന സന്ദേശമാണ് ഇവരെ തേടിയെത്തിയത്. ഒരു യൂണിറ്റ് ബി പോസിറ്റീവ് രക്തമാണ് വേണ്ടിയിരുന്നത്. നിരവധി പേരെ സമീപിച്ചെങ്കിലും രക്തം ലഭിച്ചില്ല. ഒടുവിൽ പനാവുള്ള സ്വയം രക്തദാനത്തിന് തീരുമാനമെടുത്തു. 

നോമ്പ് പിടിച്ചുകൊണ്ട് രക്തദാനം ചെയ്യാമോ എന്ന് മതപണ്ഡിതരോട് അദ്ദേഹം അന്വേഷിച്ചു. ആഹാരം കഴിക്കാതെ രക്തംദാനം ചെയ്യുന്നത് അപകടമാകും എന്ന് ചിലർ ഓർമിപ്പിച്ചു.‌ അങ്ങനെയാണ് നോമ്പ് മുറിച്ച് ഭക്ഷണം കഴിച്ചശേഷം രക്തം നൽകാൻ പാനാവുള്ള സ്വയം തയാറായത്.
 

Latest Videos
Follow Us:
Download App:
  • android
  • ios