17 അടി നീളമുള്ള അനാക്കോണ്ടയെ പിടിക്കാന്‍ യുവാവിന്റെ ശ്രമം; ഭയപ്പെടുത്തുന്ന വീഡിയോ

ബോട്ടിന് സമീപത്ത് അനാക്കോണ്ടയെത്തുമ്പോള്‍ അതിനെ പിടിക്കാനാണ് ബെന്‍ഡിനോ ബോര്‍ഗസ് ശ്രമിക്കുന്നത്. അനാക്കോണ്ട ശക്തിയോടെ കുതറുന്നതും ദൃശ്യങ്ങളില്‍ കാണാം.
 

Man trying to catch 17 feet anaconda; video goes viral

17 അടി നീളമുള്ള ഭീമന്‍ അനാക്കോണ്ടയെ പിടിക്കാന്‍ യുവാവ് ശ്രമിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. മൂന്ന് വര്‍ഷം മുമ്പാണ് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തതെങ്കിലും ഇപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ചര്‍ച്ചയാകുന്നത്. 2014ലാണ് സംഭവം. മൂന്ന് പേരടങ്ങിയ സംഘം ബ്രസീലിലെ സാന്താ മരിയ നദിയിലൂടെ യാത്ര ചെയ്യുമ്പോഴാണ് കൂട്ടത്തിലൊരാള്‍ അനാക്കോണ്ടയെ പിടിക്കാന്‍ ശ്രമിക്കുന്നത്. കൂടെയുള്ളവരാണ് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. 

വീഡിയോ കാണാം

 

സിര്‍ലേയി ഒലിവെര, ഭര്‍ത്താവ് ബെന്‍ഡിനോ ബോര്‍ഗസ്, സുഹൃത്ത് റോഡ്രിഗോ സാന്റോസ് എന്നിവരാണ് ബോട്ടില്‍ യാത്ര ചെയ്യുന്നത്. യാത്രക്കിടെ ഇവരുടെ ബോട്ടിന് സമീപത്ത് അനാക്കോണ്ടയെത്തുമ്പോള്‍ അതിനെ പിടിക്കാനാണ് ബെന്‍ഡിനോ ബോര്‍ഗസ് ശ്രമിക്കുന്നത്. അനാക്കോണ്ട ശക്തിയോടെ കുതറുന്നതും ദൃശ്യങ്ങളില്‍ കാണാം. വാല്‍ ഉപയോഗിച്ച് അനാക്കോണ്ട ഇയാളെ അടിക്കാന്‍ ശ്രമിക്കുന്നതും കാണാം. അതിനെ വിടൂവെന്ന് ഭാര്യ പറയുന്നുണ്ടെങ്കിലും ഇയാള്‍ വിടുന്നില്ല. ഒടുവില്‍ ശക്തിയോടെ കുടഞ്ഞ് അനാക്കോണ്ട രക്ഷപ്പെടുന്നു. 

വീഡിയോ വൈറലായതോടെ ഇവര്‍ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തി. ലോകത്തെ ഏറ്റവും വലിയ പാമ്പുകളിലൊന്നാണ് അനാക്കോണ്ട. മഞ്ഞ അനാക്കോണ്ടയെയാണ് ഇയാള്‍ പിടിക്കാന്‍ ശ്രമിക്കുന്നത്.
 

Latest Videos
Follow Us:
Download App:
  • android
  • ios