അന്ന് പത്താം ക്ലാസില്‍ ഇംഗ്ലീഷിന് തോറ്റു, ഇന്ന് ഇംഗ്ലീഷ് അധ്യാപകനായി!

'നാളെയിലെ സന്തോഷങ്ങൾക്കായി ചില കഷ്ടപ്പാടുകൾ കൂടി സഹിക്കുവാൻ തയ്യാറാവുകയാണെങ്കിൽ ജീവിത വിജയം സുനിശ്ചിതമാണ്'- വിപിന്‍ ദാസ് കുറിക്കുന്നു.

man failed in english then and became english teacher today facebook post

മലപ്പുറം: പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ നിരാശരായി പഠനം തന്നെ ഉപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളും മാര്‍ക്ക് കുറഞ്ഞുപോയതിന് കുട്ടികളെ ശകാരിക്കുന്ന മാതാപിതാക്കളും അറിയാന്‍ അധ്യാപകനെഴുതിയ ഫേസ്ബുക്ക് കുറിപ്പിന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കൈയ്യടി. പത്താം ക്ലാസില്‍ ഇംഗ്ലീഷ് പരീക്ഷയില്‍ പരാജയപ്പെട്ടിട്ടും പിന്നീട് കൂടുതല്‍ വാശിയോടെ പഠിച്ച് ഇംഗ്ലീഷ് അധ്യാപകനായ വിപിന്‍ ദാസിന്‍റെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. 

'നാളെയിലെ സന്തോഷങ്ങൾക്കായി ചില കഷ്ടപ്പാടുകൾ കൂടി സഹിക്കുവാൻ തയ്യാറാവുകയാണെങ്കിൽ ജീവിത വിജയം സുനിശ്ചിതമാണ്'- വിപിന്‍ ദാസ് കുറിക്കുന്നു.

വിപിന്‍ ദാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം...

ഞാൻ തോറ്റിരുന്നു...

തോറ്റവർ ഉണ്ടെങ്കിൽ വിഷമിക്കരുത്

എന്റെ ഇംഗ്ലീഷിന്റെ മാർക് കണ്ട് ചിരിവരുന്നുണ്ടോ???

ഇന്ന് ഞാൻ ഒരു ഇംഗ്ലീഷ് അധ്യാപകനാണ്..

നിങ്ങൾ അറിയാൻ.....

ഒരു വ്യക്തിക്ക് പ്രവർത്തിക്കാനുള്ള ഊർജ്ജം അയാളുടെ ലക്ഷ്യത്തിന് അനുസരിച്ചാണ് ലഭിക്കുക. അതായത് വെളുപ്പിന് എഴുന്നേറ്റ് പഠിക്കുന്ന വിദ്യാർഥി, തന്റെ ഇന്നത്തെ സന്തോഷം ത്യജിച്ച് നാളയിലെ വലിയ സന്തോഷങ്ങൾക്കായി പരിശ്രമിക്കുമ്പോലെ, നാളെയിലെ സന്തോഷങ്ങൾക്കായി ചില കഷ്ടപ്പാടുകൾ കൂടി സഹിക്കുവാൻ തയ്യാറാവുകയാണെങ്കിൽ ജീവിത വിജയം സുനിശ്ചിതമാണ്....

NB- തോറ്റപ്പോഴും ഞാൻ ആഗ്രഹിച്ചിരുന്നത് ഒരു ഇംഗ്ലീഷ് ടീച്ചർ ആകണം എന്ന് തന്നെയായിരുന്നു....

Latest Videos
Follow Us:
Download App:
  • android
  • ios