മദ്യപിച്ച് മദോന്മത്തനായി വണ്ടിയോടിച്ചു, പൊലീസ് പൊക്കി, പക്ഷേ ബ്രീത്ത് അനലൈസറിൽ ഫലം നെ​ഗറ്റീവ്, അതും രണ്ടുവട്ടം

മദ്യമല്ലാതെ മറ്റെന്തോ മയക്കുമരുന്നാണ് ഡാമിയൻ ഉപയോ​ഗിച്ചതെന്നും പൊലീസ് സംശയിച്ചു. എന്തായാലും കുപ്പി കാറിൽ നിന്ന് പിടിച്ച സ്ഥിതിക്ക് പിഴയൊടുക്കാൻ പൊലീസ് ആവശ്യപ്പെട്ടു.

Man caught drunken driving, but breath analyzer shows zero prm

മെല്‍ബണ്‍: മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ച യുവാവിനെ പൊലീസ് തടഞ്ഞുനിർത്തി ബ്രീത്ത് അനലൈസറിൽ പരിശോധിച്ചപ്പോൾ മദ്യപിച്ചിട്ടില്ലെന്ന് ഫലം. സാങ്കേതിക പിഴവാണെന്ന് കരുതി രണ്ടാമത് പരിശോധിച്ചപ്പോഴും ഫലം പൂജ്യം തന്നെ!. ഓസ്ട്രേലിയയിലാണ് രസകരമായ സംഭവം നടന്നത്. രാത്രി പാർട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഡാമിയൻ എന്ന യുവാവ്. നന്നായി മദ്യപിച്ചാണ് വാഹനമോടിച്ചത്. പട്രോളിങ് നടത്തിയ പൊലീസ് കാർ തടഞ്ഞു. തർക്കത്തിനൊന്നും നിൽക്കാതെ ഡാമിയൻ കുറ്റം സമ്മതിച്ചു. പോരാത്തതിന് കാറിൽ നിന്ന് പൊലീസ് മദ്യക്കുപ്പിയും പിടിച്ചെടുത്തു.

എങ്കിലും ബ്രീത്ത് അനലൈസർ ഉപയോ​ഗിച്ച് പരിശോധിക്കാമെന്ന് കരുതിയ പൊലീസിന് പിഴച്ചു. പരിശോധിച്ചപ്പോൾ ഫലം പൂജ്യം. വിശ്വാസം വരാതെ മറ്റൊരു അനലൈസർ കൊണ്ടുവന്ന് രണ്ടാമത് പരിശോധിച്ചപ്പോളും ഫലം അതുതന്നെ. പുറപ്പെടുന്നതിന് ഒരുമണിക്കൂർ മുമ്പ് വിസ്കിയും കോക്കുമാണ് കഴിച്ചതെന്ന് യുവാവ് സമ്മതിച്ചു. പൊലീസ് പിടിക്കുന്നതിന് 15 മിനിറ്റ് മുമ്പും ഒരു കവിൾ കുടിച്ചു. മിതമായി മദ്യപിച്ചാൽ കുറ്റമല്ലെന്നാണ് തന്റെ ധാരണയെന്ന് യുവാവ് പൊലീസിനെ അറിയിച്ചു.

ഇരുമ്പ് ഗേറ്റില്‍ വലിഞ്ഞ് കയറിയ കുട്ടിയുടെ ശരീരത്തിലേക്ക് കമ്പി കുത്തിക്കയറി; പിന്നീട് സംഭവിച്ചത് !

മദ്യമല്ലാതെ മറ്റെന്തോ മയക്കുമരുന്നാണ് ഡാമിയൻ ഉപയോ​ഗിച്ചതെന്നും പൊലീസ് സംശയിച്ചു. എന്തായാലും കുപ്പി കാറിൽ നിന്ന് പിടിച്ച സ്ഥിതിക്ക് പിഴയൊടുക്കാൻ പൊലീസ് ആവശ്യപ്പെട്ടു. തർക്കത്തിന് നിൽക്കാതെ യുവാവ് 330 ഓസ്ട്രേലിയൻ ഡോളർ പിഴയൊടുക്കി മടങ്ങി. രണ്ട് ബ്രേത് അനൈലസറിലും എങ്ങനെ സമാനമായ ഫലം വന്നു എന്ന അമ്പരപ്പിലാണ് പൊലീസ്

Latest Videos
Follow Us:
Download App:
  • android
  • ios