'ഇടതുപക്ഷം ഇത്തവണ സെഞ്ച്വറിയടിക്കും'; വൈറലായി ജോ ജോസഫിന്റെ പഴയ പ്രസം​ഗം

തൃക്കാക്കര ഉപതെര‍ഞ്ഞെടുപ്പിൽ വിജയിച്ച് 100 സീറ്റ് നേടാനുള്ള ചുമതല എൽഡിഎഫ് ജോ ജോസഫിനെ ഏൽപ്പിച്ചുവെന്നതാണ് രസകരം.

Joe Joseph Old speech goes viral

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായ ഡോ. ജോ ജോസഫിന്റെ പഴയ പ്രസം​ഗം വൈറലാകുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണയോ​ഗത്തിൽ ജോ ജോസഫ് പ്രസം​ഗിച്ചതാണ് വീണ്ടും ചർച്ചയാകുന്നത്. ''അവര്‍ നടത്തിയ സര്‍വേകളില്‍ പോലും 75 മുതല്‍ 90 സീറ്റുകള്‍ വരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പ്രതീക്ഷിക്കാമെന്നാണ്. എന്നാല്‍ ഗ്രൗണ്ടില്‍ വര്‍ക്ക് ചെയ്യുന്നവര്‍ പറയുന്നത് നമ്മള്‍ ചിലപ്പോള്‍ സെഞ്ച്വറി അടിച്ച് കൂടെന്നില്ല.''- ജോ ജോസഫ് പ്രസം​ഗത്തിൽ പറഞ്ഞു. 2020 മെയ് രണ്ടിന് സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലാണ് ജോ ജോസഫ് തന്നെ പ്രസം​ഗം പോസ്റ്റ് ചെയ്തത്. ഫലം വന്നപ്പോൾ 99 സീറ്റ് നേടിയാണ് ഇടതുപക്ഷം ഭരണത്തുടർച്ച ഉറപ്പിച്ചത്. തൃക്കാക്കര ഉപതെര‍ഞ്ഞെടുപ്പിൽ വിജയിച്ച് 100 സീറ്റ് നേടാനുള്ള ചുമതല എൽഡിഎഫ് ജോ ജോസഫിനെ ഏൽപ്പിച്ചുവെന്നതാണ് രസകരം. അപ്രതീക്ഷിതമായാണ് ജോ ജോസഫിനെ ഇടതുപക്ഷം രം​ഗത്തിറക്കിയത്. 

നേരത്തെ ഡിവൈഎഫ്ഐ നേതാവ് കെ എസ് അരുൺകുമാർ സ്ഥാനാർഥിയായേക്കുമെന്ന് അഭ്യൂഹമുയർന്നിരുന്നു. മാധ്യമങ്ങളെല്ലാം അരുൺകുമാറാണ് എൽഡിഎഫ് സ്ഥാനാർഥിയെന്ന തരത്തിൽ വാർത്തകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. ചിലയിടങ്ങളിൽ ചുമരെഴുത്തും നടന്നു. എന്നാൽ, അപ്രതീക്ഷിതമായിട്ടാണ് അവസാനം ജോ ജോസഫിന്റെ സ്ഥാനാർഥിത്വം എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാർഥിയായി ഉമ തോമസിനെയാണ് കോൺ​ഗ്രസ് രം​ഗത്തിറക്കിയത്. ജോ ജോസഫ് സ്ഥാനാർഥിയായതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയം തിരഞ്ഞ് സോഷ്യൽമീഡിയയിൽ ചർച്ച സജീവമാണ്. അതിനിടെയാണ് പുതിയ വീഡിയോ പുറത്തുവന്നത്. 

 

 

പതിവ് രീതികൾ വിട്ടുള്ള സ്ഥാനാർത്ഥി പ്രഖ്യാപനമാണ് ഇക്കുറി ഇടതുപക്ഷം തൃക്കാക്കരയിൽ നടത്തിയത്. യുവനേതാവ് കെഎസ് അരുൺ കുമാറിൻ്റെ പേരാണ് ആദ്യഘട്ടത്തിൽ അവിടെ ഉയ‍ർന്നതെങ്കിലും ചുമരെഴുത്തുകളെ വരെ മായ്ച്ചു കൊണ്ട് എറണാകുളം ലിസ്സി ആശുപത്രിയിലെ ഡോ.ജോ ജോസഫ് തൃക്കാക്കരയിൽ സ്ഥാനാ‍ർത്ഥിയായി എത്തുകയാണ്. (Heart Surgeon Dr.Joe Jospeh)

43-കാരായ ജോ ജോസഫ് 28  ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ  ലിസ്സി ആശുപത്രിയിൽ ഡോ.ജോസ് ചക്കോപെരിയപ്പുറത്തിനെ അസിസ്റ്റ് ചെയ്തയാളാണ്. അറിയപ്പെടുന്ന ഹൃദ്രോ​ഗവിദ​ഗ്ദ്ധൻ എന്ന നിലയിൽ എറണാകുളത്തിനും പുറത്തും പ്രശസ്തനായ ജോ ജോസഫ് കേരളം ഉറ്റുനോക്കിയ ഒട്ടനവധി അവയവമാറ്റ ശസ്ത്രക്രിയകളിൽ പങ്കാളിയായിട്ടുണ്ട്. മാറ്റിവയ്ക്കാനുള്ള ഹൃദയവുമായി ആംബുലൻസിനും ഹെലികോപ്റ്ററിലുമേറി കുതിക്കുന്ന ജോ ജോസഫിനെ ആ രീതിയിൽ പല‍ർക്കുംപരിചയമുണ്ട്. 

 അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ പഠനത്തിന് ശേഷമാണ് മെഡിക്കൽ പഠനത്തിനായി കോട്ടയം മെ‍ഡിക്കൽ കോളേജിലേക്ക് ഡോ.ജോയ് ജോസഫ് എത്തിയത്. 1996 ബാച്ചിൽ അവിടെ എംബിബിഎസ് പഠനം പൂ‍ർത്തിയാക്കി ജോയ് ജോസഫ് പിന്നീട് കട്ടക്ക് എസ്.എസ്.ബി മെഡിക്കൽ കോളേജിൽ നിന്നും ജനറൽ മെഡിസിനിൽ എംഡിയും ഡൽഹി ആൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കാർഡിയോളജിയിൽ ഡിഎമ്മും നേടി. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി എറണാകുളം ലിസ്സി ആശുപത്രിയിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. അക്കാദമിക തലത്തിൽ വളരെ മികവ് പുലർത്തിയിരുന്ന ആളായിരുന്നു ഡോ.ജോ ജോസഫെന്ന് സഹപ്രവ‍ർത്തകർ ഓർക്കുന്നു. ഇതോടൊപ്പം മികച്ചവാ​ഗ്മിയും എഴുത്തുകാരനും കൂടിയാണ് അദ്ദേഹം. 'ഹൃദയപൂർവ്വം ഡോക്ടർ ' എന്ന പുസ്തകത്തിൻ്റെ രചിയിതാവാണ്.

Latest Videos
Follow Us:
Download App:
  • android
  • ios